കോഴിക്കോട് കാർ കൊക്കയിലേയ്ക്ക് മറിഞ്ഞ് അപകടം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കാർ കൊക്കയിലേയ്ക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. കോഴിക്കോട് തൊട്ടിൽപ്പാലം ചാപ്പൻതോട്ടത്തിലാണ് അപകടമുണ്ടായത്. വെള്ളച്ചാട്ടം കാണാനെത്തിയവരുടെ കാർ അപകടത്തിൽപ്പെടുകയായിരുന്നു.കാർ തിരിക്കുന്നതിനിടെ കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ തളീക്കര സ്വദേശിയായ യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളാണ് കാർ ഓടിച്ചിരുന്നത്. കാറിലുണ്ടായിരുന്ന ഒരു കുട്ടിക്ക് നിസാര പരിക്കുകളുണ്ട്.അതിനിടെ തലസ്ഥാനത്ത് പൊലീസ് ജീപ്പ് ആറ്റിലേയ്ക്ക് മറിഞ്ഞ് അപകടമുണ്ടായി. പേട്ട പൊലീസ് സ്റ്റേഷനിലെ വാഹനം പാർവതി പുത്തനാറിലേക്ക് മറിയുകയായിരുന്നു.

ഇന്നുപുലർച്ചെ രണ്ടരയോടെ കരിക്കകം ആറ്റുവരമ്പ് എന്ന സ്ഥലത്തായിരുന്നു അപകടം.പാർവതി പുത്തനാറിന് സമീപത്തെ ഇടുങ്ങിയ റോഡിലൂടെ സഞ്ചരിക്കുമ്പോൾ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കവെ ലൈറ്റ് പൊലീസ് ഡ്രൈവറുടെ കണ്ണുകളിലടിക്കുകയും തുടർന്ന് ജീപ്പ് നിയന്ത്രണം വിട്ട് വെള്ളത്തിലേക്ക് വീഴുകയുമായിരുന്നു. പാർശ്വഭിത്തി തകർത്തുകൊണ്ട് വലിയ ശബ്ദത്തോടെയാണ് വാഹനം ആറ്റിലേക്ക് പതിച്ചത് എന്നാണ് നാട്ടുകാർ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...