കോഴിക്കോട് നാലാം തവണയും എം കെ രാഘവന് തന്നെ ; വിജയം 1.46 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മണ്ഡലത്ത് നാലാം തവണയും വിജയകൊടി പാറി യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവന്‍. 146176 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ആണ് എം കെ രാഘവൻ വിജയിച്ചത്. സിപിഎം സ്ഥാനാർഥി എളമരം കരിം രണ്ടാമതും ബിജെപി സ്ഥാനാർഥി എം ടി രമേശ് മൂന്നാമതുമായി. എം കെ രാഘവൻ 520421 വോട്ടു നേടിയാണ് മികച്ച വിജയം നേടിയത്. എളമരം കരീമിന് 374,45 വോട്ടും രമേശിന് 180666 വോട്ടും ലഭിച്ചു. ജാതി മത ഭേദമന്യേ ജനമനസുകളാണ് തന്നെ ജയിപ്പിച്ചതെന്നും കോഴിക്കോട്ടെ ജനങ്ങളുടെ വിജയമാണിതെന്നും എം കെ രാഘവൻ പ്രതികരിച്ചു. ജനങ്ങളോടുള്ള കടപ്പാട് എപ്പോഴും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ഇടതിനെയും വലതിനെയും ഒരുപോലെ വിജയിപ്പിച്ച മണ്ഡലമാണ് കോഴിക്കോട്. എന്നാൽ 2009-ല്‍ ഇടതിന്റെ പിഴവ് അവരെ ഇതുവരെ തിരിച്ചു കൊണ്ടുവന്നില്ല. അന്ന് എംപി വീരേന്ദ്രകുമാര്‍ എല്‍ഡിഎഫുമായി പിണങ്ങി മുന്നണിവിട്ട് യുഡിഎഫില്‍ ചേക്കേറി. കോണ്‍ഗ്രസിന്റെ എംകെ രാഘവനാണ് അന്ന് നറുക്ക് വീണത്. ഇടതുപക്ഷത്തിന്റെ യുവനേതാവായിരുന്ന പിഎ മുഹമ്മദ് റിയാസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി. വാശിയേറിയ മത്സരത്തില്‍ ആയിരത്തില്‍ താഴെ വോട്ടിന് ജയിച്ച രാഘവന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. രാഘവന്‍ ഹാട്രിക്കടിച്ചു. 2019ല്‍ ഭൂരിപക്ഷം 85,225 ആയി ഉയര്‍ത്തിയാണ് രാഘവന്റെ വിജയം.

1980ൽ സിപിഎമ്മിന്റെ സ്ഥാനാർഥിയായി ഇ കെ ഇമ്പിച്ചിബാവയാണ് അവസാനമായി ജയിക്കുന്നത്. 84ൽ കോൺഗ്രസിന്റെ കെ ജി അടിയോടി, 89, 91 വർഷങ്ങളിൽ കോൺഗ്രസിന്റെ കെ മുരളീധരൻ, 1996ൽ ജനതാ ദളിന്റെ എം പി വീരേന്ദ്രകുമാർ, 1998ൽ കോൺഗ്രസിന്റെ പി ശങ്കരൻ, 1999ൽ വീണ്ടും മുരളീധരൻ എന്നിങ്ങനെയാണ് ചരിത്രം. 2004ൽ എൽഡിഎഫിന്റെ ഭാഗമായിരുന്ന വീരേന്ദ്രകുമാർ കോൺഗ്രസ് കുത്തക തകർത്തു. 2009ൽ വീരേന്ദ്രകുമാർ യുഡിഎഫിൽ പോയതോടെ എൽഡിഎഫിന്റെ ജയം അകന്നുനിന്നു. ബാലുശേരി (സിപിഎം), ഏലത്തൂര്‍ (എന്‍സിപി), കോഴിക്കോട് നോര്‍ത്ത് (സിപിഎം), കോഴിക്കോട് സൗത്ത് (ഐഎന്‍എല്‍), ബേപ്പൂര്‍ (സിപിഎം), കുന്നമംഗലം (സിപിഎം സ്വതന്ത്രന്‍), കൊടുവള്ളി (മുസ്ലീം ലീഗ്) എന്നിവയാണ് കോഴിക്കോട് ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിയമസഭ മണ്ഡലങ്ങള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...