കോഴിക്കോട് അനുമതിയില്ലാതെ എഴുന്നള്ളിച്ച ആനയെ കസ്റ്റഡിയിലെടുത്ത് വനം വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ബാലുശ്ശേരിയില്‍ അനുമതിയില്ലാതെ ഉത്സവത്തിന് എഴുന്നള്ളിച്ച ആനയെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. അസി. കണ്‍സര്‍വേറ്റര്‍ പി.സത്യപ്രഭയുടെ നേതൃത്വത്തിലാണ് ബാലുശ്ശേരി ഗായത്രിയില്‍ പ്രഭാകരന്റെ ഉടമസ്ഥയിലുള്ള ഗജേന്ദ്രന്‍ എന്ന ആനയെ കസ്റ്റഡിയിലെടുത്തത്. ബാലുശ്ശേരി പൊന്നാരംതെരു ക്ഷേത്രത്തില്‍ ഫെബ്രുവരി 24, 25, 26 തിയതികളിലാണ് ആനയെ വനം വകുപ്പിന്റെ അനുമതിയില്ലാതെ എഴുന്നള്ളിച്ചത്. ഇതു സംബന്ധിച്ച് കലക്ടര്‍ക്ക് ലഭിച്ച പരാതിയിലാണ് നടപടിയുണ്ടായത്. ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയും നേരത്തെ വനം വകുപ്പ് കേസെടുത്തിരുന്നു.

കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന നാട്ടാനപരിപാലന കമ്മിറ്റി യോഗത്തിലാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ആനയെ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തിയത്. വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സത്യന്‍, ഡോ. രഞ്ജിത്ത് ബി. ഗോപന്‍, റെയിഞ്ച് ഓഫീസര്‍ എം.പി സജീവ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസർ പി. ഇബ്രാഹിം എന്നിവരാണ് പരിശോധന നടത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ആനയെ ഉടമയ്ക്ക് തന്നെ തിരിച്ചേല്‍പ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...