കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനലിലെ കടകളൊഴിപ്പിക്കൽ തടഞ്ഞ് ഉടമകൾ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായി നേരത്തെ കരാർ നൽകിയ കടകൾ ഒഴിപ്പിക്കാനെത്തിയ പോലീസ് സംഘത്തെ തടഞ്ഞ് കടയുടമകൾ. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വൻ പോലീസ് സന്നാഹത്തോടെയാണ് സ്വകാര്യ വ്യക്തികൾ വാടകയ്‌ക്കെടുത്ത കടകൾ ഒഴിപ്പിക്കുന്നത്. കടകൾ ഒഴിപ്പിക്കുന്നതിനെതിരെ ഉടമകൾ നൽകിയ ഹർജി കഴിഞ്ഞ ദിവസം കോടതി തീർപ്പാക്കിയിരുന്നു. അറ്റകുറ്റ പണികൾ നടത്തിയ ശേഷം കടകൾക്ക് വീണ്ടും കടകൾ തുറക്കാം എന്ന നിലപാടാണ് കെടിഡിഎഫ്സി സ്വീകരിക്കുന്നത്.

എന്നാൽ കോടതി ഉത്തരവ് ലഭിക്കാത്തതിനാൽ ആശങ്കയുണ്ടെന്ന് കടയുടമകൾ പറഞ്ഞു.ഉത്തരവിന്റെ പകർപ്പ് അടുത്ത ദിവസം ലഭിക്കുമെന്നിരിക്കെ നേരത്തെയെത്തി കടകളൊഴിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഉടമകൾ കുറ്റപ്പെടുത്തി. പോലീസ് ഗുണ്ടായിസമാണ് നടക്കുന്നതെന്നും കടയുടമകൾ ആരോപിച്ചു. ഒഴിപ്പിക്കൽ നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് കടകൾക്കുള്ളിൽ കയറിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഉടമകൾക്ക് ഐക്യദാര്ഢ്യവുമായി കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. കടയുടമകൾക്കൊപ്പം ഇവരും പ്രതിഷേധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം കെയേഴ്‌സ് ഫണ്ട് ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നു; ഫണ്ട് വിനിയോഗം വെറും 0.01 ശതമാനത്തിൽ...

0
ന്യൂഡല്‍ഹി: പിഎം കേയേഴ്‌സ് ഫണ്ടിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത് വിട്ട് കേന്ദ്ര...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കർഷക ദിനാചരണം നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ കർഷക ദിനാചരണം...

പ്രളയബാധിതർക്ക് കൈത്താങ്ങായി കെ.സി.സി യൂത്ത് കമ്മീഷൻ സൗത്ത് റീജൺ

0
പത്തനംതിട്ട : പ്രളയദുരിതം നേരിടുന്ന ജില്ലയിലെ വിവിധ മേഖലകളിൽ ദുരിതബാധിത കുടുംബങ്ങൾക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ടെന്‍ഡര്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഒരു വര്‍ഷത്തേക്ക് ആവശ്യമായ ലാബ് റീയേജന്‍റ്കള്‍, ലാബ്...