കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പീഡനം ; ശശീന്ദ്രനെ പിരിച്ചുവിട്ടു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ യുവതി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പ്രതിയായ ശശീന്ദ്രനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഇയാളെ കൂടാതെ അഞ്ച് പേരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനാണ് അഞ്ച് പേര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ ചെയ്തത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.

നേരത്തെ കേസില്‍ അതിജീവിതയുടെ മൊഴി തിരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു നഴ്സിംഗ് അസിസ്റ്റന്റ്, ഒരു ഗ്രേഡ് 2 അറ്റന്‍ഡര്‍, മൂന്ന് ഗ്രേഡ് 1 അറ്റന്‍ഡര്‍മാര്‍ക്കും എതിരെയാണ് കേസ്. സാക്ഷിയെ സ്വാധീനിക്കല്‍ , ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നത്. തൈറോയ്ഡ് ശസ്ത്രക്രിയക്കു ശേഷം ഐസിയുവിലേക്ക് മാറ്റിയപ്പോഴാണ് യുവതിയെ ആശുപത്രിയിലെ അറ്റന്‍ഡര്‍ ശശീന്ദ്രന്‍ പീഡിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഞ്ജയ് കുമാറിന് നീതി വേണം ; ജന്തർ മന്തർ ആക്രമണത്തിലെ കുറ്റവാളികൾക്കെതിരെ നടപടി വേണം...

0
ന്യൂഡൽഹി : ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടയിൽ കോക്രോച്ച് ജനതാ പാർട്ടി...

നേപ്പാളിലെ പ്രളയം : തുരങ്കത്തിനുള്ളിൽനിന്ന് ശബ്ദം ; രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി

0
കാഠ്മണ്ഡു : നേപ്പാളിനെ പിടിച്ചുലച്ച മിന്നൽ പ്രളയത്തിൽ ത്രിശൂലി 3എ വൈദ്യുത...

തെരഞ്ഞെടുപ്പ് പരാജയത്തിന് ഒട്ടേറെ ഘടകങ്ങളുണ്ട് ; വീഴ്ച എല്ലാവരും ഷെയർ ചെയ്ത് എടുക്കട്ടെയെന്ന് എ...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ എൽഡിഎഫിൻ്റെ പരാജയത്തിന് കാരണമായി ഒട്ടേറെ ഘടകങ്ങളുണ്ടെന്ന് സിപിഎം പൊളിറ്റ്...

ഇഒഎസ്-05 ചാര ഉപഗ്രഹമല്ല, പൗരന്മാരുടെ സുരക്ഷയ്ക്കും വികസനത്തിനും പ്രാധാന്യം ; വി നാരായണൻ

0
ശ്രീഹരിക്കോട്ട : ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 (EOS-05)...