ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ അഴിമതി ; അബ്ദുള്ളക്കുട്ടിയെ വിജിലന്‍സ് ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍; ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ അഴിമതി കേസില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ്. പദ്ധതിയുടെ കരാര്‍ ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിക്ക് കിട്ടാനായി അബ്ദുള്ളക്കുട്ടി ഇടപെട്ടത് സംബന്ധിച്ച രേഖകള്‍ വിജിലന്‍സിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. എപി അബ്ദുള്ളക്കുട്ടിയുടെ മൊഴി നേരത്തെ വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു.

അതേസമയം നേരത്തെ കണ്ണൂര്‍ സെന്റ് അഞ്ചലോസ് കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ പദ്ധതിയിലെ അഴിമതിയില്‍ കരാറുകാരെയും ഉദ്യോഗസ്ഥരെയും പ്രതിയാക്കി വിജിലന്‍സ് കേസെടുത്തിരുന്നു. വിജിലന്‍സ് പ്രാഥമിക അന്വേഷണത്തില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെയാണ് കേസെടുത്തത്. ഡിടിപിസി സെക്രട്ടറിയായിരുന്ന സജി വര്‍ഗ്ഗീസ്, കരാര്‍ കമ്പനി ആയ സിംപയോളിന്‍ ടെക്‌നോളജി പ്രതിനിധികള്‍, കിറ്റ്‌കോ ഉദ്യോഗസ്ഥര്‍, കൃപാ ടെല്‍കോം ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വിലകുറഞ്ഞ ഉപകരണമാണ് പദ്ധതിക്ക് ഉപയോഗിച്ചതെന്ന് വിജിലന്‍സ് കണ്ടെത്തി. 3.88 കോടി രൂപയുടേതാണ് പദ്ധതി. 2016 ല്‍ ആയിരുന്നു പദ്ധതി ഉദ്ഘാടനം നടത്തിയത്. ഉദ്ഘാടന ദിവസം മാത്രമാണ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഉണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇൻഡിഗോ വിമാനം പോസ്റ്റിലിടിച്ചു ; അപകടം വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ

0
ശ്രീനഗർ: വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം പാർക്കിങ് പോസ്റ്റിലിടിച്ചു. ശ്രീനഗർ...

സൗദിയിൽ ജീവനൊടുക്കിയ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

0
റിയാദ്: പ്രണയനൈരാശ്യത്തെ തുടർന്ന് സൗദി തെക്കൻ പ്രവിശ്യയിലെ ബിഷയിൽ ജീവനൊടുക്കിയ തമിഴ്‌നാട്...

പൂവച്ചലിൽ യുവതി കിടപ്പുമുറിയിൽ മരിച്ചനിലയിൽ

0
തിരുവനന്തപുരം: യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പൂവച്ചൽ മുളമൂട് സ്വദേശി അഞ്ജന(25)യെയാണ്...

കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്‌സൈറ്റ് വഴി പണം തട്ടിപ്പ് ; മുന്നറിയിപ്പുമായി വൈസ്...

0
തിരുവനന്തപുരം : കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്‌സൈറ്റിലൂടെ പണം തട്ടിപ്പ്....