നിയമസഭ തെരഞ്ഞെടുപ്പില്‍ അങ്കത്തിനൊരുങ്ങി ബിജെപി ; കോണ്‍ഗ്രസില്‍ നിന്നുള്ള പ്രമുഖ നേതാവിന് കോഴിക്കോട് സീറ്റ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ അങ്കത്തിനൊരുങ്ങി ബിജെപി. കോഴിക്കോട് ജില്ലയില്‍ അഞ്ച് സീറ്റുകളില്‍ വിജയം നേടാനാണ് ബിജെപിയുടെ നീക്കം. സംസ്ഥാന നേതാക്കളെയും സിനിമാ, കായിക താരങ്ങളെയും മത്സരിപ്പിക്കാനാണ് തീരുമാനം. മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള മൂന്ന് നേതാക്കളെയെങ്കിലും തെരഞ്ഞെടുപ്പ് ഗോദയില്‍ മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്.

ആര്‍എസ്‌എസ് നേതാവായ വത്സന്‍ തില്ലങ്കേരിയെ ഏലത്തൂരില്‍ മത്സരിപ്പിച്ചേക്കും. എംടി രമേശിന്റെ പേരാണ് കോഴിക്കോട് നോര്‍ത്തില്‍ ഇപ്പോള്‍ സജീവമായിട്ടുള്ളത്. കൗണ്‍സിലറായി രണ്ടാം തവണയും വിജയിച്ച നവ്യ ഹരിദാസിനെയും ഈ സീറ്റിലേക്ക് പരിഗണിക്കുന്നുണ്ട്. എന്നാല്‍ അവസാന നിമിഷം കോണ്‍ഗ്രസില്‍ നിന്നുള്ള പ്രമുഖ നേതാവിന് സീറ്റ് നല്‍കാനുള്ള സാധ്യതയും നേതൃത്വം തള്ളിക്കളയുന്നില്ല.

കുന്നമംഗലം മണ്ഡലത്തില്‍ സംസ്ഥാന സെക്രട്ടറി പി രഘുനാഥ്, ജില്ലാ പ്രസിഡണ്ട് വി.കെ സജീവന്‍ എന്നിവരുടെ പേരാണ് പരിഗണനയിലുള്ളത്. സജീവനെ വടകരയിലേക്കും പരിഗണിക്കുന്നുണ്ട്. ബേപ്പൂരില്‍ സംസ്ഥാന സെക്രട്ടറി കെ.പി പ്രകാശ് ബാബു, യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സി.ആര്‍ പ്രഫുല്‍ കൃഷ്ണന്‍ എന്നിവരെയാണ് പരിഗണിക്കുന്നത്. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ പ്രഫുല്‍ കൃഷ്ണന്‍, പി രഘുനാഥ്, ടിവി ഉണ്ണികൃഷ്ണന്‍ എന്നിവരെ പരിഗണിക്കുന്നു. വിവി രാജന്‍, ടിപി ജയചന്ദ്രന്‍ എന്നിവരെ വത്സന്‍ തില്ലങ്കേരിയ്ക്ക് പുറമേ ഏലത്തൂര്‍ മണ്ഡലത്തില്‍ പരിഗണിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...