കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴ്സിന് രോഗബാധ : നെഫ്രോളജി വാർഡ് ഐസൊലേഷൻ വാർഡായി മാറ്റും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച നഴ്സുമായി സമ്പര്‍ക്കമുണ്ടായ 24 ജീവനക്കാരോട് ക്വാറന്‍റീനില്‍ പോകാന്‍ നിര്‍ദ്ദേശം. നെഫ്രോളജി വാര്‍ഡില്‍ മാത്രം ജോലി ചെയ്ത നഴ്സിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് കണ്ടെത്താനായില്ല. നഴ്സുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഏഴ് ഡോക്ടര്‍മാര്‍, 17 നഴ്സുമാര്‍ എന്നിവരോട് ക്വാറന്‍റൈനില്‍ പോകാന്‍ മെഡിക്കല്‍ കോളജ് ഉന്നതതല യോഗം നിര്‍ദ്ദേശിച്ചു.

നഴ്സ് ജോലി ചെയ്തിരുന്ന നെഫ്രോളജി വാര്‍ഡ് കോവിഡ് ഐസൊലേഷന്‍ വാര്‍ഡായി മാറ്റും. ഈ വാര്‍ഡില്‍ ചികിത്സയിലുള്ള 16 രോഗികളേയും നിരീക്ഷിക്കും. ഗുരുതര അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്ന ഈ രോഗികളില്‍ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ സ്ഥിതി സങ്കീര്‍ണമാകാൻ സാധ്യതയുണ്ട്. കൂടുതല്‍ ജാഗ്രതയിലാണ് മെഡിക്കല്‍ കോളജ്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജില്‍ നഴ്സിന് രോഗബാധയുണ്ടായത് ആശങ്കയോടെയാണ് കാണുന്നത്.

വാണിമേല്‍, കോഴിക്കോട് കോര്‍പ്പറേഷന്‍, തിരുവങ്ങൂര്‍, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നടത്തിയ ആന്‍റിജെന്‍ ടെസ്റ്റ് പോസിറ്റീവായ 17 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 32 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ചികിത്സയിലിരുന്ന 9 പേര്‍ രോഗമുക്തരായി. കോര്‍പ്പറേഷനിലെ 11ാം വാര്‍ഡ് പൂളക്കടവ്, 12ആം വാര്‍ഡ് പാറോപ്പടി, ഒളവണ്ണ പഞ്ചായത്തിലെ നാലാം വാര്‍ഡ് പാലാഴി ഈസ്റ്റ്, വളയം പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് വണ്ണാര്‍കണ്ടി, 14ാം വാര്‍ഡ് ചെക്കോറ്റ,12ാംവാര്‍ഡില്‍ ഉള്‍പ്പെടുന്ന വളയം ടൗണ്‍ തുടങ്ങി പുതിയ ഏഴ് പ്രദേശങ്ങള്‍ കൂടി കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....