വിവാദങ്ങള്‍ക്കൊടുവില്‍ തീരുമാനം ; കെപിസിസി സംഘടനാ ചുമതലകള്‍ വിഭജിച്ചു നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിവാദങ്ങള്‍ക്കൊടുവില്‍ ഭാരവാഹികള്‍ക്ക് സംഘടനാ ചുമതലകള്‍ വിഭജിച്ചു നല്‍കി കെപിസിസി. സംഘടനാ ചുമതല കെ പി അനിൽകുമാറിന് തന്നെ നൽകി. അനിൽ കുമാറിന് സംഘടനാ ചുമതല നൽകിയതിനെതിരെ ഗ്രൂപ്പ് നേതാക്കൾ രംഗത്തെത്തിയതോടെ ചുമതല നൽകുന്നത് വൈകുകയായിരുന്നു. ജനറൽ സെക്രട്ടറിമാർക്കും വൈസ് പ്രസിഡന്റുമാർക്കും ചുമതലകള്‍ വിഭജിച്ച് നൽകിയിട്ടുണ്ട്.

എ ഗ്രൂപ്പിലെ തമ്പാനൂർ രവിക്ക് ഓഫീസിന്റെയും തെരഞ്ഞെടുപ്പിന്റെയും ചുമതല നൽകി. ആറ് ജില്ലകളുടെ ചുമതല എ വിഭാഗത്തിനും ഏഴെണ്ണം ഐ വിഭാഗത്തിനും ഒരു ജില്ല വി എം സുധീരനൊപ്പമുള്ള ടോമി കല്ലാനിക്കും നല്‍കി. വൈസ് പ്രസിഡന്റുമാർക്കും ഇത്തവണ ചുമതല നൽകിയിട്ടുണ്ട്. മഹിളാ കോൺഗ്രസിന്റെയും കരുണാകരൻ ഫൗണ്ടേഷന്റെയും ചുമതല പത്മജാ വേണുഗോപാലിനാണ്. സി ആർ മഹേഷിന് യൂത്ത് കോൺഗ്രസിന്റെയും ജയ്സൺ ജോസഫിന് കെഎസ്‌യുവിന്റെയും ചുമതല നൽകി. വീക്ഷണത്തിന്റെയും ജയ് ഹിന്ദിന്റെയും ചുമതല ആർക്കും നൽകിയിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...