തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ എത്തിയ കെപിസിസി അംഗത്തെ ഇടുക്കിയില്‍ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കിയില്‍ മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിനെത്തിയ കെപിസിസി അംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. അനുവാദമില്ലാതെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തതിനാലാണ് നടപടി. അതേ സമയം മുഖ്യമന്ത്രിയെ കണ്ട് ഇടുക്കിയിലെ തോട്ടം തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്താനാണ് ശ്രമിച്ചതെന്ന് അറസ്റ്റിലായ സി. പി. മാത്യു പറഞ്ഞു. ഇടുക്കിയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കും മതമേലധ്യക്ഷന്മാര്‍ക്കുമായിരുന്നു മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിലേക്ക് ക്ഷണം ഉണ്ടായിരുന്നത്. ഇത് മറികടന്നാണ് കെപിസിസി അംഗം സി. പി. മാത്യു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്.

തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ എത്തിയതാണെന്ന് സി.പി. മാത്യു പറഞ്ഞു. നേരത്തെ അനുവാദം വാങ്ങാത്തതിനാല്‍ പോലീസ് അകത്തേക്ക് പ്രവേശനം നിഷേധിച്ചു. തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സി. പി. മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
കോണ്‍ഗ്രസ് നേതാവിന്റേത് വാര്‍ത്ത സൃഷ്ടിക്കാനുള്ള നടപടി മാത്രമാണെന്ന് മന്ത്രി എം. എം. മണി പ്രതികരിച്ചു. അതേസമയം പ്രകൃതിദുരന്തങ്ങളും മഹാമാരിയും പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും നാടിന്റെ സമഗ്ര വികസനം നടപ്പാക്കാന്‍ സര്‍ക്കാരിനായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...