കെപിസിസി അംഗത്വ വിതരണത്തിന്റെ അവസാനദിനം നാളെ ; കൃത്രിമം കാട്ടുന്നതായി എഐസിസിക്ക് പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെപിസിസി അംഗത്വ വിതരണത്തിന്റെ അവസാനദിനം നാളെ. ലക്ഷ്യമിട്ടതിന്റെ പകുതി മെമ്പര്‍ഷിപ്പ് പോലും ഇതുവരെ പൂര്‍ത്തീകരിക്കാനായില്ല. അംഗത്വവിതരണത്തില്‍ കൃത്രിമം കാട്ടുന്നതായി എഐസിസിക്ക് പരാതി. കടലാസ് മെമ്പര്‍ഷിപ്പില്‍ ഫോട്ടോ നിര്‍ബന്ധമാക്കി എഐസിസിസി സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കി. കേരളത്തിലെ അംഗത്വവിതരണം പാളിയതോടെയാണ് എഐസിസി കാലാവധി ഈ മാസം 15 തിയതി നീട്ടിനല്‍കിയത്. ഇത് പൂര്‍ത്തിയാക്കാനുള്ള അവസാനതിയതി നാളെയാണ്. പക്ഷെ ഉദ്ദേശിച്ച ലക്ഷ്യത്തിന്റെ പകുതിപോലും ഇതുവരെ പൂര്‍ത്തിയാക്കാന്‍ ആയിട്ടില്ല.

ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് പൊളിഞ്ഞതോടെ പേപ്പര്‍ മെമ്പര്‍ഷിപ്പിലേക്ക് കാര്യങ്ങള്‍ മാറ്റിയിട്ടും രക്ഷയില്ല. ഇതിനിടയില്‍ വ്യാജമായി മെമ്പര്‍ഷിപ്പ് ചേര്‍ക്കുകയാണെന്ന പരാതി എഐസിസിയിലെത്തി. ഇതു പരിഹരിക്കാന്‍ പേപ്പര്‍ മെമ്പര്‍ഷിപ്പില്‍ ഫോട്ടോ നിര്‍ബന്ധമായും ചേര്‍ക്കണമെന്ന കര്‍ശന നിര്‍ദേശം എഐസിസി നല്‍കിയിരിക്കുകയാണ്. പലയിടത്തും സുധാകരവിഭാഗം വ്യാജ മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നൂവെന്നാണ് ആരോപണം. 33 ലക്ഷം മെമ്പര്‍ഷിപ്പില്‍ നിന്ന് 50 ലക്ഷമായി ഉയര്‍ത്തുമെന്നായിരുന്നു കെ.സുധാകരന്റെ പ്രഖ്യാപനം. ഇതിനിടയില്‍ പുനസംഘടനാ നടപടികളുമായി സുധാകരന്‍ മുന്നോട്ടുപോയതോടെ ഗ്രൂപ്പുകള്‍ ഇടഞ്ഞൂ. മുതിര്‍ന്ന നേതാക്കളടക്കം അംഗത്വവിതരണത്തിന് പ്രാധാന്യം നല്‍കാതെ നിസഹരണം തുടര്‍ന്നതോടെയാണ് സുധാകരന്‍ വെട്ടിലായത്.

നാളെ ഒരു ദിവസം കൂടി ബാക്കി നില്‍ക്കെ ലക്ഷ്യം പൂര്‍ത്തീകരിക്കാനാകില്ലെന്ന് നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. ഇനിയും സമയം നീട്ടിനല്‍ണമെന്ന് ഹൈക്കമാന്‍ഡിനോട് അഭ്യര്‍ഥിക്കാന്‍ ഇരിക്കുകയാണ് കെപിസിസി നേതൃത്വം. അതേസമയം പേപ്പര്‍ മെമ്പര്‍ഷിപ്പില്‍ ഫോട്ടോപതിക്കണമെന്ന എഐസിസി നിര്‍ദേശത്തോടെ കേരളത്തിലെ നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...