കൊല്ലത്ത് എഎസ്‌ഐഎയും കുടുംബത്തെയും മര്‍ദ്ദിച്ച കേസില്‍ യുവാക്കളെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഓവര്‍ ടേക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐയെയും കുടുംബത്തെയും നടുറോഡില്‍ ആക്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. പുത്തൂര്‍ എസ്.എന്‍ പുരം ബദേലില്‍ ജിബിന്‍ (24), പുത്തൂര്‍ തെക്കുംപുരം കെ.ജെ ഭവനത്തില്‍ ജിനു ജോണ്‍ (24) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച പുത്തൂര്‍ ജംഗ്ഷനിലാണ് സംഭവം നടന്നത്. കൊല്ലം പുത്തൂര്‍ ജംഗ്ഷനില്‍ വച്ച്‌ പ്രതികള്‍ മുളവന അംബികയില്‍ വൈഷ്ണവത്തില്‍ കുണ്ടറ സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ സുഗുണന്‍, ഭാര്യ പ്രീത, മകന്‍ അമല്‍ പ്രസൂദ് എന്നിവരെ ആക്രമിക്കുകയായിരുന്നു.

ബൈക്കിന് സൈഡ് കൊടുക്കാത്തതിന്റെ പേരില്‍ പുത്തൂര്‍ ജംഗ്ഷനില്‍ വച്ചായിരുന്നു ആക്രമണം. അമലിന് പ്രതികളുടെ കൈയിലുണ്ടായിരുന്ന ഹെല്‍മെറ്റിന് തലയ്ക്ക് അടിയേറ്റിരുന്നു. നടുറോഡില്‍ അക്രമം നടത്തിയതിന് സുഗുണന്‍, അമല്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഓവര്‍ ടേക്കിങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൂട്ടത്തല്ലിലേക്ക് എത്തിയത്. എസ്ഐ സുഗുണന്റെ ഭാര്യ പ്രിയയ്ക്കും മകന്‍ അമലിനും പരുക്കേറ്റിരുന്നു. അമലിനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിക്കുകയും തറയില്‍ വീണതിന് ശേഷം ചവിട്ടുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...