സെമിനാറിൽ പങ്കെടുക്കാൻ കെ.വി തോമസിന് അനുമതിയില്ല ; കെപിസിസി നിർദേശം പാലിക്കണമെന്ന് ഹൈക്കമാൻഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഐ എം സെമിനാറിൽ പങ്കെടുക്കാൻ കെ.വി തോമസിന് അനുമതിയില്ല. മുൻ നിലപാടിൽ മാറ്റമില്ലെന്ന് ഹൈക്കമാൻഡ് അറിയിച്ചു. കെപിസിസി നിർദേശം കെ.വി തോമസ് പാലിക്കണമെന്ന് ഹൈക്കമാൻഡ് നിർദേശിച്ചു. പാർട്ടി കോൺഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടെന്നും പക്ഷേ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം എഐസിസിയുടെ തീരുമാന പ്രകാരമായിരിക്കുമെന്ന് കെ.വി തോമസ് പറഞ്ഞിരുന്നു. പിന്നാലെയാണ് ഇപ്പോൾ ഹൈക്കമാൻഡ് നിലപാട് അറിയിച്ചത്.

കെപിസിസി നേതൃത്വത്തിന്റെ വികാരം മാനിച്ച് സെമിനാറിൽ പങ്കെടുക്കരുതെന്നാണ് സോണിയ ​ഗാന്ധി തരൂരിനോടും കെ.വി തോമസിനോടും നി‍ർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് തരൂ‍ർ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചത്. സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് പാർട്ടി അധ്യക്ഷയ്ക്ക് കത്ത് അയച്ചിട്ടുണ്ടെന്നും മറുപടി അനുസരിച്ച് പങ്കെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് കെ വി തോമസ് വ്യക്തമാക്കിയിരുന്നു.

ഇതിനിടെ വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ നേതാക്കൾ പങ്കെടുത്താൽ നടപടിയെടുക്കുമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞിരുന്നു. തീരുമാനം ജനങ്ങളുടെ വികാരം മാനിച്ചാണ്. സോണിയ ഗാന്ധിയുടെ അനുമതി ഉണ്ടെങ്കിൽ സെമിനാറിൽ പങ്കെടുക്കട്ടെ, സിപിഐ എം ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. നേതാക്കൾ പങ്കെടുത്താൽ ജനത്തിന് വെറുപ്പായിരിക്കും. ഈ വികാരം മനസിലാക്കിയാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും കെ സുധാകരൻ വ്യക്തമാക്കിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന് പുതിയ പദ്ധതി ; നാല് കമ്മറ്റികളെ നിയോഗിച്ച് സർക്കാർ

0
തിരുവനന്തപുരം: പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 4 കമ്മിറ്റികള്‍...

ടേക്ക് ഓഫിന് തൊട്ടുമുമ്പ് ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റു; പവർ സിസ്റ്റം തകരാറിലായി

0
ന്യൂഡൽഹി : യാത്രക്കാർ വിമാനത്തിൽ കയറി ടേക്ക് ഓഫിനായി കാത്തിരിക്കുമ്പോഴാണ് കൊൽക്കത്ത...

അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: ബി.എം.എസ് ജില്ലാ സമിതി പ്രതിഷേധിച്ചു

0
​പത്തനംതിട്ട: ഗവിയിൽ ഡ്യൂട്ടിക്കിടെ അങ്കണവാടി ജീവനക്കാരി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ ഭാരതീയ...

ശബരിമല സ്വർണ്ണകൊള്ള ; ദേവസ്വം ബോർഡ് മെമ്പർ സന്തോഷിനെതിരെ അന്വേഷണം വേണം

0
പത്തനംതിട്ട: സ്വർണ കൊള്ളയുമായി ബന്ധപ്പെട്ടു ദേവസ്വം ബോർഡ് മെമ്പർ സന്തോഷിനെതിരെ അന്വേഷണം...