കൈകൾ പിറകോട്ട് കെട്ടിയ നിലയിൽ റോഡരികിൽ മൃതദേഹം ; സിവിലയൻമാരെ റഷ്യ കൊന്നുതള്ളിയെന്ന് യു​ക്രെയിൻ അധികൃതർ

For full experience, Download our mobile application:
Get it on Google Play

കയവ് : റഷ്യൻ അധിനിവേശം തകർത്ത യുക്രെയിനിൽ നിന്ന് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോഴും പുറത്തുവരുന്നത്. സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണ് തങ്ങളുടെ ആക്രമണമെന്ന് റഷ്യ അവകാശപ്പെടുമ്പോഴും സാധാരണ പൗരൻമാർ ആക്രമണത്തനിരയായതിന്റെ വിവിധ ദൃശ്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ബുച്ച നഗരത്തിൽ റോഡരികിൽ മൃതദേഹങ്ങൾ കിടക്കുന്നതിന്റെ ദൃശ്യങ്ങൾ റോയിട്ടേഴ്സ് പ്രതിനിധിയാണ് പകർത്തിയത്. സാധാരണ പൗരൻമാരാണ് മരിച്ചവരെന്ന് വേഷത്തിൽ നിന്ന് വ്യക്തമാണ്.ഒരു മൃതദേഹം കൈകൾ പിറകിലേക്ക് ബന്ധിച്ച നിലയിലാണ്. തലക്ക് വെടിയേറ്റിട്ടുമുണ്ട്. വളരെ അടുത്തു നിന്ന് വെടിവെച്ചതിന്റെ ലക്ഷണങ്ങളും മൃതദേഹത്തിലുണ്ട്.

ബുച്ച നഗരത്തിൽ റഷ്യൻ സൈന്യം പ്രവേശിച്ചപ്പോൾ സാധാരണ പൗരൻമാ​രോട് കൈയിൽ വെളുത്ത ബാൻഡ് ധരിക്കാൻ ആവശ്യ​പ്പെട്ടിരുന്നു. ഇങ്ങിനെ കെട്ടിയ ബാൻഡുപയോഗിച്ചാണ് കൈകൾ കെട്ടിയിട്ടിരിക്കുന്നതെന്ന് സംശയമുണ്ട്. റഷ്യൻ സൈന്യം നഗരത്തിൽ അക്രമം അഴിച്ചുവിട്ട് മടങ്ങിയ ശേഷം മുന്നൂറോളം മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് ഡെപ്യൂട്ടി മേയർ ഷപ്രാസ്കി പറഞ്ഞതായി റോയിട്ടേർസ് റിപ്പോർട്ട് ചെയ്തു. ഇതിൽ 50 പേരെയെങ്കിലും റഷ്യൻ സൈന്യം പിടികൂടി വെടിവെച്ച് കൊന്നതാണെന്നും ഷപ്രാസ്കി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ് മന്ത്രിസഭയിൽ കൈക്കൂലിക്കാർ ; ചില മന്ത്രിമാർ കൈക്കൂലി വാങ്ങുന്നു ; ആരോപണവുമായി കെ....

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സർക്കാരിലെ ചില മന്ത്രിമാർ കൈക്കൂലി വാങ്ങുന്നുവെന്ന...

റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ.കോളി ബാക്ടീരിയ സാന്നിദ്ധ്യം ; സി എ ജി ...

0
പാലക്കാട് : റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളം ഗുരുതരമായ ആരോഗ്യഭീഷണിയാകുന്നുവെന്ന് കൺട്രോളർ ആൻഡ്...

നീറ്റിനു പിന്നാലെ നെറ്റിലും വ്യാപക പിഴവുകൾ ; മൂന്ന് വിഷയങ്ങളിൽ പുനപ്പരീക്ഷ പ്രഖ്യാപിച്ചു

0
ന്യൂഡൽഹി : ചോദ്യക്കടലാസുകളിൽ വ്യാപകപിഴവുകൾ കണ്ടെത്തിയതിനെത്തുടർന്ന് മൂന്നുവിഷയത്തിലെ യു.ജി.സി.-നെറ്റ് പരീക്ഷകൾ വീണ്ടും...

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...