ആശാ സമരത്തിലെ സർക്കാർ അനുകൂല നിലപാടില്‍ ആര്‍.ചന്ദ്രശേഖരന് കെപിസിസിയുടെ താക്കീത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആശാസമരത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ച ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖരനെ താക്കീത് ചെയ്ത് കെപിസിസി. കടുത്ത അച്ചടക്ക ലംഘനം നടത്തിയെന്ന് വിലയിരുത്തിയാണ് കെപിസിസി അധ്യക്ഷന്‍റെ നടപടി. ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്നാണ് കോണ്‍ഗ്രസിന്‍റെയും പ്രതിപക്ഷത്തിന്‍റെയും നിലപാട്. എന്നാല്‍ ആരോഗ്യമന്ത്രി വിളിച്ച യോഗത്തില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖരന്‍ പഠന സമിതി എന്ന നിര്‍ദേശം മുന്നോട്ട് വെച്ചു. ഇത് സര്‍ക്കാര്‍ താല്‍പര്യമാണെന്ന വിമര്‍ശനം ഉയര്‍ന്നതോടെയാണ് കെപിസിസി പ്രസിഡന്‍റ് ഇക്കാര്യം പരിശോധിച്ചത്.

ഇതില്‍ ആര്‍ ചന്ദ്രശേഖരന്‍ നല്‍കിയ വിശദീകരണം കെ.സുധാകരന്‍ തള്ളി. അച്ചടക്ക ലംഘനം ആവര്‍ത്തിച്ചാല്‍ കടുത്ത നടപടി ഉണ്ടാകുമെന്നാണ് സുധാകരന്‍റെ രേഖാമൂലമുള്ള മുന്നറിയിപ്പ്. ഐഎന്‍ടിയുസിയെ സര്‍ക്കാര്‍ വിലാസം സംഘടനയാക്കാന്‍ അനുവദിക്കില്ലെന്ന് തുറന്നടിച്ച് ആര്‍ ചന്ദ്രശേഖരനെതിരെ കെ.മുരളീധരനും രംഗത്ത് വന്നു. കോണ്‍ഗ്രസ് തീരുമാനം എടുത്താല്‍ അതിന് മേലെ പറയാനുള്ള അധികാരം പോഷക സംഘടനകള്‍ക്ക് ഇല്ലെന്ന് രാഷ്ട്രീയകാര്യ സമിതി അംഗം കെ മുരളീധരനും പ്രതികരിച്ചു. എളമരം കരീമിന്‍റെ കക്ഷത്ത് പിടലി വെച്ചിരിക്കുന്ന ആളാണ് ചന്ദ്രശേഖരനെന്ന് എസ് യു സി ഐ കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...