Friday, May 2, 2025 12:25 pm

ശ്രീജ ടീച്ചറിന്റെ മരണത്തിനുത്തരവാദികൾ ആയവർക്കെതിരെ നടപടി എടുക്കുക ; കെ.പി.എസ് റ്റി.എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അമിതജോലി ഭാരം മൂലം മാനസിക സമ്മർദ്ദം താങ്ങാനാവതെ ജീവനൊടുക്കിയ വൈക്കം ഉണ്ടില്ലയിലെ കെ. ശ്രീജയുടെ മരണത്തിനുത്തരവാദികളായ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് കെ.പി.എസ്.റ്റി.എ ആവിശ്യപ്പെട്ടു. പ്രൈമറി ഹെഡ്മാസ്റ്റർമാർ ക്ലാസ്സ് ചുമതല വഹിക്കുന്നതിനൊപ്പം ആഫീസ് ജോലികളും പച്ചക്കറി തോട്ട നിർമ്മാണം, മേൽ അഫീസിലേക്കുള്ള റിപ്പോർട്ടുകൾ, ഉച്ചഭക്ഷണ വിതരണം അടക്കം ഉള്ള ജോലികൾ ചെയ്യേണ്ടതായിട്ടുണ്ട്. ജോലിയുടെ സമ്മർദ്ദം താങ്ങാൻ കഴിയാതെ ആണ് ടീച്ചർ സ്ഥാനകയറ്റം പരിത്യജിക്കാൻ അപേക്ഷ നൽകിയത്. എന്നാൽ ഈ അപേക്ഷ ഡി.ജി. ഇ തള്ളി കളഞ്ഞു. ഇതേ സാഹചര്യത്തിൽ ഈ അധ്യയന വർഷത്തിലടക്കം പലരും ഭരണ സ്വാധീനം ഉപയോഗിച്ച് എച്ച്.എം പോസ്റ്റിൽ നിന്ന് റിവേർഷൻ വാങ്ങിയിട്ടുണ്ട്. ഇവരെ സംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും കെ.പി. എസ്.റ്റി.എ ആവിശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് എസ് പ്രേം അധ്യക്ഷത വഹിച്ച യോഗം ഡി.സി.സി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതി പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.ജി. കിഷോർ, ജ്യോതിഷ് ആർ, ഫ്രഡി ഉമ്മൻ ,ഷിബു തോമസ്, ഒ.അമ്പിളി , ലിബി കുമാർ . വി , ശരവണൻ :എസ് , സുനിൽകുമാർ . ടോമിൻ പടിയറ എന്നിവർ പ്രസംഗിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി ആമക്കുന്ന് സെയ്ന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ വി.ഗീവർഗീസ് സഹാദയുടെ ഓർമ്മപ്പെരുന്നാളിന് തുടക്കമായി

0
പത്തനംതിട്ട : കോന്നി ആമക്കുന്ന് സെയ്ന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ...

വിഴിഞ്ഞം ഇന്ത്യയെ സാര്‍വദേശീയ മാരിടൈം വ്യാപാര ലോജിസ്റ്റിക്‌സ് ഭൂപട ശൃംഖലയില്‍ കണ്ണിചേര്‍ക്കുന്ന മഹാസംരംഭം :...

0
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് വേദിയില്‍ കശ്മീർ ഭീകരാക്രമണം പരാമർശിച്ച്...

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയിൽ ഒറ്റയ്ക്ക് ഇരുപ്പുറപ്പിച്ച് രാജീവ് ചന്ദ്രശേഖര്‍

0
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ നേരത്തെ...

കവിയൂർ മുണ്ടയ്ക്കമൺ ട്രാൻസ്‌ഫോമറിന് സമീപം മാലിന്യം തള്ളുന്നു

0
കവിയൂർ : കവിയൂർ മുണ്ടയ്ക്കമൺ ട്രാൻസ്‌ഫോമറിന് സമീപം...