സിൽവർലൈൻ സമരം രാഷ്ട്രീയ പ്രേരിതം ; എൽഡിഎഫ് ഒറ്റക്കെട്ട് : എ.വിജയരാഘവൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കെ റെയില്‍ നടപ്പിലാക്കുന്നതില്‍ എല്‍ഡിഎഫ് ഒറ്റക്കെട്ടാണെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍. എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞ കാര്യമാണിത്. കെ റെയിലിനെതിരായ യുഡിഎഫ് സമരം രാഷ്ട്രീയപ്രേരിതമാണ്. ഭൂരിഭാഗം ജനങ്ങളും കെ റെയിലിന് അനുകൂലമാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ എ വിജയരാഘവന്‍ പറഞ്ഞു. സ്വന്തം നിലനില്‍പ്പിനും ബിജെപിയുമായി രാഷ്ട്രീയ സഖ്യം ഉറപ്പിക്കുന്നതിനുമാണ് യുഡിഎഫ് സമരം. അടിത്തറയിളകിയ കോണ്‍ഗ്രസ് പിടിച്ച്‌ നില്‍ക്കാന്‍ ബിജെപിയുമായി നിത്യസൗഹൃദം സ്ഥാപിക്കുന്നതിനാണ് സമരം നടത്തുന്നത്.

കേരളത്തിലെ അനേകം തലമുറകള്‍ക്ക് വേണ്ടിയുള്ള നിക്ഷേപമാണ് കെ റെയില്‍. കേരളം നഗരം പോലുള്ള സ്ഥലമാണ്. ഏറ്റവും വാഹന സാന്ദ്രതയുള്ള സംസ്ഥാനമാണ്. അതിനാല്‍ വേഗമേറിയ ഗതാഗത സൗകര്യം ഇവിടെ അനിവാര്യമാണ്. ഇപ്പോള്‍ നടക്കുന്നത് സര്‍വേ മാത്രമാണ്. ആരുടെയും ഭൂമി ഏറ്റെടുത്തിട്ടില്ല.

അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും സര്‍ക്കാര്‍ ഉറപ്പ് വരുത്തും. ആര്‍ക്കും ആശങ്കയുണ്ടാവില്ല. അതിനാല്‍ യുഡിഎഫ് സമരത്തിന് ജനങ്ങളുടെ സഹകരണമില്ല. പരിഷ്‌കൃത ലോകത്ത് എല്ലായിടത്തും വേഗമേറിയ റെയില്‍വെയുണ്ട്. ഇപ്പോള്‍ നമ്മുടെ നാട്ടിലും ഇത് അനിവാര്യമാണ്. രാഷ്ട്രീയ അസ്ഥിത്വമില്ലാതിനാലാണ് പ്രതിപക്ഷം സമരം നടത്തുന്നതെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...