ഡൽഹി നഗരസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചാൽ എ.എ.പി രാഷ്ട്രീയം അവസാനിപ്പിക്കും ; വെല്ലുവിളിച്ച് കെജ്‌രിവാൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹി നഗരസഭ തെരഞ്ഞെടുപ്പ് മാറ്റിവെച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്തുകയും ബി.ജെ.പി വിജയിക്കുകയും ചെയ്യുകയാണെങ്കില്‍ ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

ഡല്‍ഹിയിലെ വടക്ക്, കിഴക്ക്, തെക്ക് എന്നീ നഗരസഭകളെ ലയിപ്പിക്കാനുള്ള ബില്ലിന് ചൊവ്വാഴ്ച കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് കെജ്രിവാളിന്‍റെ പ്രതികരണം. ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന ബി.ജെ.പി ഒരു ചെറിയ തെരഞ്ഞെടുപ്പിനെയും ചെറിയ പാര്‍ട്ടിയെയും പേടിച്ചിരിക്കുകയാണെന്ന് കെജ്‌രിവാള്‍ ആരോപിച്ചു. സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടത്താന്‍ ബി.ജെ.പിയെ കെജ്‌രിവാള്‍ വെല്ലുവിളിച്ചു.

തെരഞ്ഞെടുപ്പ് മാറ്റിവെച്ച കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം ബ്രിട്ടീഷുകാരെ രാജ്യത്ത് നിന്ന് തുരത്തി സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം വരിച്ച രക്തസാക്ഷികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കെജ്‌രിവാള്‍ പിന്നീട് ട്വീറ്റ് ചെയ്തു. തോല്‍വി ഭയന്ന് നഗരസഭ തെരഞ്ഞെടുപ്പ് മാറ്റിവെച്ചവര്‍ നാളെ രാജ്യത്തിന്‍റെയും സംസ്ഥാനങ്ങളുടെയും തെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കുമെന്നും കെജ്രിവാള്‍ ചൂണ്ടിക്കാട്ടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...

ഇലന്തൂരില്‍ പുലി ഇറങ്ങിയതായി നാട്ടുകാര്‍ : സ്ഥിരീകരിക്കാതെ വനം വകുപ്പ്

0
ഇലന്തൂര്‍ : ഇലന്തൂരില്‍ ജനവാസ മേഖലയില്‍ പുലി ഇറങ്ങിയതായി നാട്ടുകാര്‍ ആരോപിക്കുമ്പോള്‍ സംഭവത്തില്‍...