തെലുങ്ക് നടന്‍ യു കൃഷ്ണം രാജു അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : പ്രമുഖ തെലുങ്ക് നടന്‍ യു കൃഷ്ണം രാജു അന്തരിച്ചു. 83 വയസ്സായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. എഐജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ടോളിവുഡില്‍ റിബല്‍ സ്റ്റാര്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ബാഹുബലി താരം പ്രഭാസിന്‍റെ അമ്മാവന്‍ കൂടിയാണ് കൃഷ്ണം രാജു.

പ്രഭാസിന്‍റെ തന്നെ രാധേ ശ്യാമിലാണ് അവസാനമായി കൃഷ്ണം രാജു വേഷമിട്ടത്. ആത്മീയ ഗുരുവായിട്ടായിരുന്നു അഭിനയിച്ചത്. 1966മുതല്‍ തെലുങ്ക് സിനിമയില്‍ സജീവമായിരുന്നു കൃഷ്ണം രാജു. കുറച്ച്‌ കാലം മാധ്യമപ്രവര്‍ത്തനമായിരുന്നു മേഖല. അതിന് ശേഷമാണ് സിനിമാ മേഖലയിലേക്ക് എത്തിയത്. റിബല്‍ സ്റ്റാര്‍ എന്ന പേര്‍ 50 വര്‍ഷത്തെ കരിയറില്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു. ജനഹൃദയങ്ങളില്‍ അദ്ദേഹം ഇടംപിടിച്ചിരുന്നു.

അത്രയ്ക്കും മികച്ച അഭിനയ ശൈലി അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ഇത് തെലുങ്ക് സിനിമയുടെ നഷ്ടമാണെന്നും ചന്ദ്രശേഖര്‍ റാവു പറഞ്ഞു. കെടിആറും കൃഷ്ണം രാജുവിന്‍റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. കൃഷ്ണം രാജുവിന്‍റെ വിയോഗ വാര്‍ത്ത വേദനിപ്പിക്കുന്നു. തെലുങ്ക് സിനിമയിലെ എക്കാലത്തെയും പോപ്പുലര്‍ താരമായിരുന്നു അദ്ദേഹം. പ്രഭാസിനും മറ്റ് കുടുംബാംഗങ്ങളെയും അനുശോചനം അറിയിക്കുന്നുവെന്നും കെടിആര്‍ കുറിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടു; ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം

0
മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി...

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ 22 ശതമാനം മഴ കുറവ്

0
തിരുവനന്തപുരം: പെരുമഴ പെയ്തിട്ടും പല പ്രദേശങ്ങളും മുങ്ങിയിട്ടും സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ...

സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ ശബ്ദം അടിച്ചമർത്താൻ എതിരാളികൾ നടത്തിയ ശ്രമമാണിതെന്നും ഇത്തരം ഭീരുത്വ നടപടികളിൽ ഭയപ്പെടില്ലെന്നും...

0
ഡൽഹി: സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്. മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ട് പുനഃസ്ഥാപിച്ചെങ്കിലും...