തിരുവനന്തപുരം : സ്മാർട്ട് മീറ്റർ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതിന് പിന്നാലെ എല്ലാ മേഖലകളിലും നൂതന സാങ്കേതിക വിദ്യകളൊരുക്കാനും അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്താനും കെ.എസ്.ഇ.ബി. സൗരോർജം, കാറ്റാടിയന്ത്രങ്ങൾ, ബാറ്ററി എനർജി സ്റ്റോറേജ്, പമ്പ്ഡ് സ്റ്റോറേജുകൾ എന്നിവക്കാണ് ഉൽപാദന രംഗത്തെ വികസനത്തിന് ഇക്കൊല്ലം മുന്തിയ പരിഗണന നൽകുക. ഇതോടൊപ്പം ലോഡ് ഡെസ്പാച്ച് സെന്റർ പോലെ പ്രധാന സംവിധാനങ്ങളിൽ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കം നവസാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താനും ലക്ഷ്യമിടുന്നു. സംസ്ഥാനത്തെ വൈദ്യുതി വിതരണത്തിൽ നിർണായക പങ്കുവഹിക്കുന്ന കേന്ദ്രമാണ് സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെൻറർ (എസ്.എൽ.ഡി.സി). വൈദ്യുതിയുടെ ആവശ്യകത മനസ്സിലാക്കി അടിയന്തിര തീരുമാനങ്ങളെടുക്കുന്നതും ശൃംഖല തടസ്സപ്പെടാതെ ക്രമീകരണമൊരുക്കുന്നതും ഇവിടെയാണ്. കാലാവസ്ഥ മാറ്റങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള വിപുല സംവിധാനവും വൈകാതെ നിലവിൽ വരും. സംസ്ഥാന വ്യാപകമായി ഓട്ടോമാറ്റിക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളും മഴമാപിനികളും സ്വന്തം നിലക്ക് സജ്ജമാക്കുന്നതിന് കഴിഞ്ഞ ദിവസം താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ഇതിന്റെ തുടർനടപടികൾ വേഗത്തിലാക്കും. കെ.എസ്.ഇ.ബിയിലെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അവരവരുടെ പ്രവർത്തന മേഖലകളില്‍ ആവശ്യാനുസൃത വിദഗ്ധപരിശീലനം നല്കുന്ന പദ്ധതിക്കും രൂപം നൽകിക്കഴിഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1