ലോക്ഡൗണില്‍ ജോലിയില്ല : പ്രതിസന്ധിയില്‍ കെഎസ്‍ഇബി കരാർ ജീവനക്കാർ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ലോക്ഡൗണ്‍ മൂലം വൈദ്യുതി പ്രവർത്തികൾ കുറഞ്ഞതോടെ കെഎസ്‍ഇബി കരാർ ജീവനക്കാർ പ്രതിസന്ധിയില്‍. ജീവൻ പണയം വെച്ച് ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് ജീവനക്കാർക്ക് ജോലിയില്ല. കേരളം നേരിട്ട രണ്ട് മഹാപ്രളയങ്ങളിൽ വിശ്രമമില്ലാതെ ജോലി ചെയ്തവരാണ് കെഎസ്ഇബി കരാർ ജീവനക്കാർ. വൈദ്യുതിക്കാലിടൽ മുതൽ ലൈൻ അറ്റകുറ്റപണി വരെ ചെയ്യുന്നവ‍ർ. എന്നാൽ ഈ ലോക്ഡൗണ്‍ കാലത്ത് തങ്ങളെ അധികാരികൾ മറന്നുപോയെന്നാണ് ഇവരുടെ പരാതി.

പാലക്കാട് ജില്ലയിൽ മാത്രം 1300 ഓളം കരാർ ജീവനക്കാരണുള്ളത്. ഇവരിൽ ഒരു വിഭാഗം അയൽ ജില്ലകളിൽ ജോലി ചെയ്യുന്നവരാണ്. അതേസമയം കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിൽ അനർഹരെ തിരികെ കയറ്റിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസ് നടക്കുകയാണ്. ഇതിനിടയിലാണ് ജോലി പോലും നഷ്ടമാകുന്ന അവസ്ഥയുണ്ടായത്. സർക്കാർ സഹായിക്കണമെന്ന് കാണിച്ച് കരാർ ജീവനക്കാരുടെ സംഘടന മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...