കെ.എസ്.ഇ.ബിക്ക് ഷോക്കടിച്ചു ; വൈദ്യുതി മുടങ്ങിയാല്‍ നഷ്ടപരിഹാരം ; പുതിയ നിയമം വരുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വീടുകളില്‍ ഉള്‍പ്പടെ 24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ ചട്ടം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. തടസില്ലാത്ത വൈദ്യുതി ഉപഭോക്താവിന്റെ  അവകാശം എന്ന തരത്തില്‍ ചട്ടം പരിഷ്ക്കരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വൈദ്യുതി മുടങ്ങിയാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ഉറപ്പാക്കുന്ന വ്യവസ്ഥ പുതിയ ചട്ടത്തില്‍ ഉണ്ടാകും.

കേന്ദ്ര ഊര്‍ജ മന്ത്രാലയം അന്തിമ രൂപം നല്‍കിയ പുതിയ താരിഫ് നയത്തിലാണ് ഇതു സംബന്ധിച്ച്‌ ചട്ടങ്ങള്‍ ചേര്‍ത്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്കും വൈദ്യുതി വിതരണ കമ്പിനികള്‍ക്കുമുള്ള നിര്‍ദേശങ്ങള്‍ ചട്ടത്തിലുണ്ട്. അന്തിമരൂപമായ പുതിയ താരിഫ് നയം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് അയച്ചിട്ടുണ്ട്. മുന്നറിയിപ്പ് നല്‍കാതെ വൈദ്യുതി മുടങ്ങുകയോ മുന്‍കൂട്ടി അറിയിച്ച നിശ്ചിത സമയത്തിനുള്ളില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാതിരിക്കുകയോ ചെയ്താല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭ്യമാക്കും. ഇത്തരത്തിലുള്ള നഷ്ടപരിഹാരത്തുക ഉപഭോക്താവിന്റെ അക്കൗണ്ടില്‍ വരും. അടുത്ത ബില്‍ അടയ്ക്കുമ്പോള്‍ ആ തുക കുറച്ച്‌ ബാക്കി പണം അടച്ചാല്‍ മതി.

പുതിയ താരിഫ് നയവും ഇലക്‌ട്രിസിറ്റി ആക്ടും നിലവില്‍ വരുന്നതോടെ രാജ്യത്തെ വൈദ്യുതി വിതരണം മത്സരാധിഷ്ഠിതമാകുമെന്നും ഉപഭോക്താക്കള്‍ക്കും വിതരണക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യുമെന്ന് ഊര്‍ജമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...