കരിപ്പൂരില്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് അനുമതിയില്ലാതെ സല്യൂട്ട് ; പോലീസുകാരനെതിരെ തലതിരിഞ്ഞ നടപടിയുമായി മേലധികാരികള്‍

For full experience, Download our mobile application:
Get it on Google Play

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പ്രദേശവാസികള്‍ക്ക് ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തി സല്യൂട്ട് നല്‍കുന്ന പോലീസുകാരന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ ചട്ട ലംഘനം നടത്തിയ പോലീസുകാരനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി അധികൃതര്‍.

കരിപ്പൂരിലെ വിമാനദുരന്തത്തില്‍ രക്ഷകരായവര്‍ക്ക് പോലീസുകാരന്‍ നല്‍കിയ സല്യൂട്ട് മേധാവികളറിയാതെയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.  ചിത്രം വൈറലായതോടെയാണ് ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം നടത്തിയത്. വൈറല്‍ ആയ ചിത്രം വ്യാജമാകാനാണ് സാധ്യതയെന്നായിരുന്നു ജില്ലാ പോലീസ് മേധാവിയുള്‍പ്പെടെയുള്ളവരുടെ ആദ്യ പ്രതികരണം. ഒപ്പം സത്യം കണ്ടെത്താന്‍ അന്വേഷണവും നടത്തി. അന്വേഷണത്തിനൊടുവില്‍ ആളെയും കണ്ടെത്തി. ആദരം നടത്തിയത് ഒറിജിനല്‍ പോലീസ് തന്നെയാണെന്നായിരുന്നു കണ്ടെത്തല്‍. കണ്‍ട്രോള്‍ റൂമില്‍ നിന്നും സ്‌പെഷ്യല്‍ ഡ്യൂട്ടിക്കെത്തിയ പോലീസുകാരനാണ് ഔദ്യോഗിക തീരുമാനപ്രകാരമല്ലാതെ ഈ ആദരം നടത്തിയത്.

സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊണ്ടോട്ടി സി.ഐയോട് ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടിട്ടുമുണ്ട്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ആദരം നടത്തി വൈറല്‍ ആയ പോലീസ്‌കാരനെതിരെ വകുപ്പ് തല നടപടിയുമുണ്ടായേക്കും. അതേസമയം സണ്ണി വെയ്ന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങളടക്കമുള്ളവരും ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കു വെച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കർഷക സംഘo ഏഴുമറ്റൂർ ഏരിയ സമ്മേളനം ചെറുകോൽപ്പുഴയിൽ നടന്നു

0
ചെറുകോൽപ്പുഴ: കർഷക സംഘo ഏഴുമറ്റൂർ ഏരിയ സമ്മേളനം ചെറുകോൽപ്പുഴയിൽ കർഷക സംഘo...

കേരളത്തിലെ പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പിന്തുണ : മന്ത്രി നിതിൻ ഗഡ്കരിയുമായി സി.പി. ജോൺ...

0
ന്യുഡല്‍ഹി: പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പിന്തുണ തേടി കേന്ദ്ര ഗതാഗത മന്ത്രി...

വെനസ്വേലയിൽ ഇരട്ട ഭൂകമ്പം – തീവ്രത 7.2, 7.5 : ഇതുവരെ 235...

0
ലാ ഗ്വെയ്‌റ (വെനസ്വേല): വെനസ്വേലയെ ദുരിതത്തിലാക്കിയ ഇരട്ട ഭൂകമ്പങ്ങളിൽ മരിച്ചവരുടെ എണ്ണം...

ഓമല്ലൂര്‍ ആര്യഭാരതി സ്കൂളില്‍ അന്തര്‍ദേശീയ യോഗാ ദിനം ആചരിച്ചു

0
ഓമല്ലൂര്‍: അന്തര്‍ദേശീയ യോഗാ ദിനാഘോഷത്തിന്റെ ഭാഗമായി ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്കൂളില്‍ സ്കൗട്ട്, ഗൈഡ്,...