കെഎസ്‌ഇബിയിലെ തര്‍ക്കം : വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഇന്ന് നേതാക്കളുമായി ചര്‍ച്ച നടത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്‌ഇബിയിലെ തര്‍ക്കം പരിഹരിക്കാന്‍ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഇന്ന് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുമായി ചര്‍ച്ച നടത്തും. രാവിലെ 11ന് ഓണ്‍ലൈനായാണ് യോഗം ചേരുക. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള നടപടികള്‍ യോഗത്തിലുണ്ടാകും. സ്ഥലംമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെഎസ്‌ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സമര രംഗത്തുള്ളത്. ഇതിന്റെ ഭാഗമായി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇന്നലെ വൈദ്യുത ഭവന്‍ വളയല്‍ സമരം നടത്തിയിരുന്നു. ഇന്നലെ വൈദ്യുതിമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതു നടന്നില്ല. തുടര്‍ന്നാണ് ഇന്ന് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.

പ്രശ്‌നം വഷളാകാതെ എത്രയും വേഗം പരിഹരിക്കണമെന്നാണ് ഇടതുമുന്നണി നേതൃത്വം നല്‍കിയിട്ടുള്ള നിര്‍ദേശം. എന്നാല്‍ സ്ഥലംമാറ്റം പിന്‍വലിക്കാനാകില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. ഇതു തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നാണ് മാനേജ്‌മെന്റ് വിശദീകരിക്കുന്നത്. ഇന്നു മുതല്‍ ജില്ലാ തലത്തില്‍ യോഗങ്ങള്‍ ചേരാനും മേയ് രണ്ട് മുതല്‍ മേഖലാ ജാഥകള്‍ സംഘടിപ്പിക്കാനുമാണ് അസോസിയേഷന്റെ തീരുമാനം. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ മേയ് 16 മുതല്‍ അനിശ്ചിതകാല നിരാഹാര സമരവും ചട്ടപ്പടി സമരവും തുടങ്ങും. ചട്ടപ്പടി സമരം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാല്‍ എത്രയും വേഗം പ്രശ്‌ന പരിഹാരത്തിനാണ് ശ്രമം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഓരോ കേസും എനിക്ക് കിട്ടുന്ന ഓരോ മെഡലുകളാണ്‌, കേസുകൾ ചാർജ് ചെയ്തുകൊണ്ടേയിരിക്കൂ’ ; ...

0
ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിലെ ശുദ്ധീകരണത്തിൽ...

ഭാര്യയാണെങ്കിലും പെൺകുട്ടി പ്രായപൂർത്തിയായില്ലെങ്കിൽ ശാരീരികബന്ധം പോക്‌സോ കുറ്റം ; ഹൈക്കോടതി

0
കൊച്ചി : ഭാര്യയാണെങ്കിലും 18 വയസ്സിൽ താഴെയാണ് പ്രായമെങ്കിൽ ശാരീരികബന്ധം പോക്സോ...

പ്രിയദര്‍ശിനി പദ്ധതി ; സ്വകാര്യ ബസ് മേഖലക്കുണ്ടായ ആഘാതം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി...

0
തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതി കാരണം സ്വകാര്യ ബസ് മേഖലക്കുണ്ടായ ആഘാതം പഠിക്കാന്‍...

കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ...