സംസ്ഥാനത്ത് വൈദ്യുതി ഉപഭോ​​ഗത്തിൽ കുറവ് ഉണ്ടായതായി കെ എസ് ഇ ബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വേനൽ മഴ തുടങ്ങിയതോടെ വൈദ്യുതി ഉപഭോ​​ഗത്തിൽ കുറവ് ഉണ്ടായതായി കെ എസ് ഇ ബി അറിയിച്ചു. കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത ചൂടിൻ്റ ഭാ​ഗമായി വൈദ്യുതി ഉപഭോ​​ഗവും വലിയ രീതിയിൽ കൂടിയിരുന്നു. പല ദിവസങ്ങളിൽ വൈദ്യുതി ഉപഭോ​​ഗം സർവ്വകാല റെക്കോർഡിൽ വരെ എത്തിയിരുന്നു. എന്നാൽ ഇന്നലെ മുതൽ കേരളത്തിൽ വൈദ്യുതി ഉപഭോ​ഗം കുറഞ്ഞു തുടങ്ങിയിരിക്കുകയാണ് എന്നാണ് കെ എസ് ഇ ബി യുടെ കണക്ക്. ഇന്നലെ മുതൽ സംസ്ഥാനത്ത് വേനൽ മഴ പെയ്തു തുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വൈദ്യുതി ഉപഭോ​ഗം കുറയുന്നത്.

ചൂടിന് താല്കാലികമായി കുറവുണ്ടാകുന്നതാണ് വൈദ്യതി ഉപഭോ​ഗം കുറയാൻ കാരണമായത്. ഓവർ ലോഡ‍് വരുന്ന സാഹചര്യത്തിൽ പവർ ട്രിപ്പാകുന്ന സാഹചര്യവും താല്കാലിമായി നേരിയ നിയന്ത്രണങ്ങളും കേരളത്തിലുണ്ടായിരുന്നു. എന്നാൽ ഇന്നലെ അത്തരത്തിൽ യാതൊരു പ്രശ്നവും സംസ്ഥാനത്തുണ്ടായില്ലെന്നും കെ എസ് ഇ ബി വ്യക്തമാക്കി. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നതോടെ വൈദ്യുതി ഉപഭോ​​ഗത്തിൽ വലിയ കുറവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജെ ശബ്ദം താങ്ങാനായില്ല; നെഞ്ചുവേദനയെ തുടർന്ന് യുവതി മരിച്ചു

0
ലക്ക്നൗ: ട്രാക്ടർ ട്രോളിയിൽ ഘടിപ്പിച്ചിരുന്ന ഡി.ജെ സിസ്റ്റത്തിൽ നിന്നുള്ള അമിത...

മലയാളി യുവതി ഹൈദരാബാദിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു

0
ഹൈദരാബാദ്: മലയാളി യുവതി ഹൈദരാബാദിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. കണ്ണൂർ സ്വദേശിനിയായ...

ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ എറണാകുളം റീജിയണൽ കെമിക്കൽ എക്സാമിനേഴ്‌സ് ലാബിൻ്റെ പ്രവർത്തനം താളം തെറ്റി

0
എറണാകുളം: ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ എറണാകുളം റീജിയണൽ കെമിക്കൽ എക്സാമിനേഴ്‌സ് ലാബിൻ്റെ...

ബലാത്സംക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ് പാലിന് തിരിച്ചടി

0
ന്യൂഡൽഹി : ബലാത്സംക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ...