കളമശ്ശേരിയിൽ ലഹരിവേട്ട; വൈറ്റ് കോളർ ലഹരിപ്പാർട്ടി സംഘത്തിലെ കണ്ണി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കളമശ്ശേരിയിൽ വൈറ്റ് കോളർ ലഹരിപ്പാർട്ടി സംഘത്തിലെ കണ്ണി പിടിയിൽ. ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ച് നടക്കുന്ന വൈറ്റ് കോളർ ലഹരിപ്പാർട്ടികളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായിരിക്കുന്നത്. പറവൂർ സ്വദേശി സിദ്ധിഖ് എന്ന യുവാവിനെയാണ് 30 ഗ്രാം എംഡിഎംഎയുമായി ഡാൻസാഫ് സംഘം പിടികൂടിയത്. നേരത്തെ തൃക്കാക്കരയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്ത ലഹരി ശൃംഖലയിലെ സൂത്രധാരൻ കെവിൻ മാത്യുവിന്റെ റാക്കറ്റിൽ ഉൾപ്പെട്ടയാളാണ് സിദ്ധിഖ് എന്നാണ് വിവരം. കെവിൻ നിലവിൽ തൃക്കാക്കര പോലീസിന്റെ കസ്റ്റഡിയിലാണ്.

കെവിനെ വിശദമായി പോലീസ് ചോദ്യം ചെയ്തതിൽ നിന്നാണ് തന്റെ സംഘത്തിൽ പ്രവർത്തിക്കുന്ന സിദ്ധിഖിനെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കളമശ്ശേരിയിൽ വെച്ച് പ്രതിയെ പിടികൂടിയത്. ഐ ടി രംഗത്തെ പ്രൊഫഷണലുകൾ അടക്കമുള്ള വൻകിടക്കാരെ ലഹരിക്ക് അടിമകളാക്കുകയും അവർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുകയും ചെയ്യുന്ന വലിയൊരു ശൃംഖലയുടെ സംഘത്തെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. സിദ്ധിഖിന്റെ അറസ്റ്റോടെ സംഘത്തിലെ കൂടുതൽ പേരെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. വരും ദിവസങ്ങളിൽ ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്‌ജെൻഡർ വ്യക്തിയ്ക്ക് ശബരിമലയിൽ പ്രവേശനം നിഷേധിച്ചെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ ഹർജി

0
കൊച്ചി: ട്രാൻസ്‌ജെൻഡർ വ്യക്തിയാണെന്ന പേരിൽ ശബരിമലയിൽ പ്രവേശനം നിഷേധിച്ചെന്ന് ആരോപിച്ച്...

തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് രാജു എബ്രഹാം

0
തിരുവല്ല : തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് സിപിഐഎം...

1956 ല്‍ ആരംഭിച്ച വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രം അവഗണനയില്‍ : അവധിയെടുക്കാന്‍...

0
വെച്ചൂച്ചിറ : വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ കുറവ് ജനങ്ങളെ...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...