വി ഡി സതീശന് ലഭിക്കുന്ന പിന്തുണ ജനങ്ങളുടെ അഭിപ്രായം ; അർഹതപ്പെട്ടത് ലഭിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ‌

For full experience, Download our mobile application:
Get it on Google Play

മലപ്പുറം :  എക്സിറ്റ് പോൾ സർവേകളിൽ വി ഡി സതീശന് ലഭിക്കുന്ന പിന്തുണ ജനങ്ങളുടെ അഭിപ്രായമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ജനവികാരം പരിഗണിച്ചാകും യുഡിഎഫ് മറ്റ് കാര്യങ്ങളിൽ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും അർഹതപ്പെട്ടത് ലഭിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. മുൻ കാലങ്ങളിൽ ലീഗിന് നല്ല പരിഗണന മന്ത്രി സഭയിൽ അടക്കം ലഭിച്ചിട്ടുണ്ട്. ഒന്നും ചോദിച്ച് വാങ്ങാൻ ലീഗ് ഉദ്ദേശിക്കുന്നില്ലെന്ന് അദേഹം വ്യക്തമാക്കി.

മലപ്പുറത്ത് 16 സീറ്റിലും യുഡിഎഫ് ജയിക്കും. എക്സിറ്റ് പോൾ വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. എക്സിറ്റ് പോളിൽ കാണിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നുണ്ട്. ഒരു എജൻസി മാത്രമല്ല യുഡിഎഫിന് വിജയം പ്രഖ്യാപിക്കുന്നത്. എല്ലാവരും ഒരുപോലെ യുഡിഎഫ് വിജയമാണ് പറയുന്നതെന്ന് അദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ യു ഡി എഫിനാണ് ഭരണ സാധ്യത. അതുകൊണ്ട് തന്നെ മുന്നണിക്ക് ഉള്ളിൽ വലിയ ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം ആർക്ക് നൽകണം എന്നതിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് ലഭിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധന ; സംസ്ഥാനത്ത് ബിയർ വിൽപ്പനയിൽ 29% വർധന

0
കൊച്ചി : കത്തുന്ന വേനൽച്ചൂടും മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധനവും ഇത്തവണ...

തെലങ്കാനയിൽ പെൺകുട്ടിയെ കാമുകൻ കൊലപ്പെടുത്തി

0
തെലങ്കാന: തെലങ്കാനയിൽ സ്വന്തം മകളെ കൊലപ്പെടുത്താൻ കാമുകന് നിർദ്ദേശം നൽകി പിതാവ്....

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....