എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിൽ വരും ; എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളി എം വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എക്സിറ്റ് പോള്‍ ഫലങ്ങളിൽ യാതൊരു ഉത്കണ്ഠയുമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എൽ ഡി എഫ് മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു. അസംഭവ്യമായ നിരവധി കാര്യങ്ങളള്‍ സർവേയിൽ പറയുന്നുണ്ട്. ഒരു സീറ്റും കേരളത്തിൽ ബിജെപിക്ക് ലഭിക്കാൻ പോകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ഏഴു മുതൽ 14 വരെ സീറ്റ് ലഭിക്കുമെന്നാണ് ചില സർവേകൾ അഭിപ്രായപ്പെടുന്നത്. ബിജെപിയെ ജയിപ്പിച്ചേ അടങ്ങൂ എന്ന ആത്മനിഷ്ഠയോടെ ചില പത്രങ്ങൾ ഇതിനുവേണ്ടി പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഭരണവിരുദ്ധ വികാരമില്ല എന്നത് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. നൂറിൽ കൂടുതൽ സീറ്റ് കിട്ടും എന്നായിരുന്നു യുഡിഎഫിന്റെ അവകാശവാദം. അല്ലെങ്കിൽ വനവാസത്തിനു പോകും എന്നായിരുന്നു വി ഡി സതീശൻ പറഞ്ഞിരുന്നത്. ഒരു സർവേയിൽ പോലും യുഡിഎഫിന് അങ്ങനെ സീറ്റ് ലഭിക്കുമെന്ന് പറയുന്നില്ല. ഞങ്ങൾക്ക് ജനങ്ങളെയാണ് വിശ്വാസമുള്ളത്. ഒരു സർവേയും അല്ല ജനങ്ങളാണ് ഞങ്ങളുടെ കരുത്ത്. എൽ ഡി എഫ് മൂന്നാം തവണയും അധികാരത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നബിദിനാശംസകൾ നേർന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: നബിദിനാശംസകൾ നേർന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ്...

വിദ്യാർഥികൾക്കെതിരായ പോലീസ് അതിക്രമം : അമിത് ഷായുടെ പങ്ക് അന്വേഷിക്കണം ; സുപ്രീംകോടതിയിൽ അപേക്ഷ

0
ന്യൂഡൽഹി : ജൂലായ് 20-ന് ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്ന...

ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ എറണാകുളം റീജിയണൽ കെമിക്കൽ എക്സാമിനേഴ്‌സ് ലാബിൻ്റെ പ്രവർത്തനം താളം തെറ്റി

0
എറണാകുളം: ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ എറണാകുളം റീജിയണൽ കെമിക്കൽ എക്സാമിനേഴ്‌സ് ലാബിൻ്റെ...

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ ; പ്രതിഷേധവുമായി പ്രതിപക്ഷം

0
മുംബൈ : ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം...