“എൽഡിഎഫ് പന്തലിൽ യുഡിഎഫ് സത്യപ്രതിജ്ഞ ചെയ്യും” : ആത്മവിശ്വാസത്തിൽ എം.എം. ഹസൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എക്സിറ്റ് പോൾ ഫലങ്ങളിൽ പൂർണ്ണ ആത്മവിശ്വാസം പ്രകടിപ്പിച്ച് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. മെയ് അഞ്ചാം തീയതി സത്യപ്രതിജ്ഞാ ചടങ്ങിനായി എൽഡിഎഫ് ഒരുക്കുന്ന പന്തലിൽ യുഡിഎഫ് മന്ത്രിമാരായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക എന്നും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ ജനവിധി ആർക്കൊപ്പമെന്ന് വ്യക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ട്. എൽഡിഎഫ് സർക്കാരിനെതിരായ ജനങ്ങളുടെ രോഷം വോട്ടെടുപ്പിൽ പ്രതിഫലിച്ചതായും ഹസൻ അവകാശപ്പെട്ടു.

ഭരണവിരുദ്ധ വികാരം ഇല്ലെന്ന എൽഡിഎഫ് നേതാവ് എം.വി. ഗോവിന്ദന്റെ പ്രസ്താവനകളെ അദ്ദേഹം പൂർണമായും തള്ളുകയും ചെയ്തു. പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന ഇടത് നേതാക്കളുടെ വിശ്വാസം എക്സിറ്റ് പോൾ ഫലങ്ങളോടെ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം ലഭിച്ചതിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ആരെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ വരേണ്ടിയിരുന്ന പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി...

കേരളത്തിൽ എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുന്നുവെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

0
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുന്നുവെന്ന് ബിജെപി ദേശീയ...

തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്. കല്ലറ പരപ്പിലാണ്...

മുംബൈയിൽ വൻ ലഹരിക്കടത്ത് ; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

0
ന്യൂഡൽഹി : ഗുജറാത്തിലെ വഡോദരയിൽനിന്ന് മുംബൈയിലേക്ക് കാറിൽ കൊണ്ടുവന്ന ലക്ഷങ്ങളുടെ ലഹരിമരുന്ന്...