‘എക്സിറ്റ് പോളുകളെ വെല്ലുന്ന വിജയം യുഡിഎഫിന് ഉണ്ടാകും’ : കെ. മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ യുഡിഎഫ് ക്യാമ്പിൽ വലിയ ആത്മവിശ്വാസമാണ് ഉണ്ടായതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. എക്സിറ്റ് പോളുകളിൽ പറയുന്നതിനേക്കാൾ കൂടുതൽ സീറ്റുകൾ യുഡിഎഫിന് ലഭിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 80 മുതൽ 90 വരെ സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വട്ടിയൂർക്കാവ് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ഇത്തവണ യുഡിഎഫിന് വിജയസാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങൾ പിണറായി വിജയന് കൂടുതൽ പിന്തുണ നൽകുന്നു എന്ന സർവേ ഫലങ്ങളെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.

പാർട്ടി പരാജയപ്പെടുകയും മുഖ്യമന്ത്രിക്ക് മാത്രം മുൻതൂക്കം ലഭിക്കുകയും ചെയ്യുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന് ഭരണവിരുദ്ധ വികാരമില്ലെന്ന സർവേ റിപ്പോർട്ടുകൾക്ക് വോട്ടെണ്ണൽ ദിവസം മറുപടി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന്റെ പേരിനാണ് കൂടുതൽ മുൻതൂക്കം ലഭിച്ചിരിക്കുന്നത്. ഇത് ജനഹിതമാണെന്നും എന്നാൽ പാർട്ടി നേതാവിനെ തിരഞ്ഞെടുത്ത ശേഷം ഘടകക്ഷികളുമായി ചർച്ച ചെയ്ത് അവരുടെ അനുമതിയോടെ മാത്രമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിലും അടുത്ത മേഖലയിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് ; 18 വിമാനങ്ങൾ റദ്ദാക്കി

0
ന്യൂഡൽഹി : ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ...

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2...

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...