വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ ചെന്ന കെ.എസ്.ഇ.ബി ജീവനക്കാരനെ വീട്ടുടമയും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ബില്‍ കുടിശിഖ വരുത്തിയതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ ചെന്ന കെ.എസ്.ഇ.ബി ജീവനക്കാരനെ വീട്ടുടമയും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ഇടുക്കി വണ്ണപ്പുറത്ത് ഇന്നലെ രാവിലെ 9.30നാണ് സംഭവം. കാളിയാര്‍ സെക്ഷന്‍ ഓഫീസിലെ വര്‍ക്കര്‍ അബ്ദുള്‍ റഹ്മാനാണ് അക്രമത്തിന് ഇരയായത്. പരിക്കേറ്റ ജീവനക്കാരന്‍ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

വീട്ടുടമയും കര്‍ഷക സംഘം ഏരിയാ പ്രസിഡന്റുമായ അഡ്വ.സുരേഷ് കുമാര്‍ 3850 രൂപായുടെ വൈദ്യുതി ബില്‍ കുടിശിഖയാണ് വരുത്തിയത്. ബില്‍ അടയ്ക്കാനുള്ള അവസാന തീയതി കഴിഞ്ഞ് അഞ്ച് ദിവസവും കൂടി പിന്നിട്ടിട്ടും പണം അടച്ചില്ല. ഇതേ തുടര്‍ന്നാണ് അബ്ദുള്‍ റഹ്മാനും സഹപ്രവര്‍ത്തകനായ അബ്ദുള്‍ റഹീമും അഭിഭാഷകന്റെ വീട്ടിലെത്തിയത്. വൈദ്യുതി വിച്ഛേദിക്കാനാണ് എത്തിയതെന്ന് പറഞ്ഞപ്പോള്‍ അഭിഭാഷകന്‍ ഇരുവര്‍ക്കുമെതിരെ ആക്രോശിച്ചുകൊണ്ടെത്തി. ഇതോടെ റഹീം ഓടി രക്ഷപെട്ടു. വീട്ടുമുറ്റത്ത് നിന്ന തന്നെ കഴുത്തിന് കുത്തിപ്പിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി : ബാറുടമയ്‌ക്കെതിരെ കേസ്

0
തൃശൂർ: പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ...

വൈദ്യുതി ലൈനിൽ തട്ടി അപകടം ; കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് മുപ്പതിലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു

0
ഉദുമ : കാസർഗോഡ് മൗവ്വലിൽ വൈദ്യുതി കമ്പിയിൽ മുട്ടി കണ്ടെയ്നർ ലോറിക്ക്...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി. സുപ്രീം...

12 കിലോ എംഡിഎംഎ വേട്ട : പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകി പോലീസ്

0
മലപ്പുറം: കോയമ്പത്തൂരിലെ 12 കിലോ എംഡിഎംഎ വേട്ടയിൽ പ്രതികൾക്കായി കസ്റ്റഡി അപേക്ഷ...