പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഹോസ്‌റ്റലില്‍ വെച്ച്‌ ലൈംഗികമായി പീഡിപ്പിച്ച സന്യാസി അറസ്‌റ്റില്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തുടര്‍ച്ചയായി മൂന്നരവര്‍ഷത്തോളം ഹോസ്‌റ്റലില്‍ വെച്ച്‌ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസില്‍ പ്രതിയായ സന്യാസി അറസ്‌റ്റില്‍. മറ്റ് മൂന്നുപേര്‍ക്കുമെതിരെ പോക്‌സോ വകുപ്പനുസരിച്ച്‌ കേസെടുത്തിട്ടുണ്ട്. ഇതിലൊരാള്‍ ഹോസ്‌റ്റല്‍ വാര്‍ഡനാണ്. ലിംഗായത്ത് വിഭാഗത്തിലെ സന്യാസിയായ ശിവമൂര്‍ത്തി മുരുക ശരണാരുവിനെയാണ് ക‌ര്‍ണാടക പോലീസ് അറസ്‌റ്റ് ചെയ്‌തത്.

15,16 വയസുള‌ള പെണ്‍കുട്ടികളെ തു‌ടര്‍ച്ചയായി മൂന്നര വര്‍ഷത്തോളം മഠം നടത്തുന്ന ചിത്രദുര്‍ഗയിലെ സ്‌കൂളിലെ ഹോസ്‌റ്റലില്‍ വച്ച്‌ പീഡിപ്പിച്ചെന്നാണ് കേസ്. പീഡനത്തിനിരയായ കുട്ടികള്‍ ഒടുവില്‍ മഠം വിട്ട് പുറത്തെത്തി ഒരു എന്‍ജിഓയോട് ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. സംഘടന ശിശുസംരക്ഷണസമിതിയെ സമീപിച്ചതോടെ ഇയാള്‍ക്കെതിരെ കേസടുത്തു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകയില്‍ ലിംഗായത്ത് സമുദായത്തെ പിണക്കാന്‍ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ മടിച്ചതോടെ സ്വാമിയുടെ അറസ്‌റ്റ് വൈകാന്‍ കാരണമായി. ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് നേതൃത്വങ്ങള്‍ക്ക് മഠവുമായി നേരിട്ട് ബന്ധമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ യഥാസമയത്ത് റിപ്പോർട്ട് ചെയ്തില്ല ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ റാങ്ക്‌ലിസ്റ്റ് റദ്ദായെന്ന് പരാതി

0
ആലപ്പുഴ : ജലഗതാഗത വകുപ്പിൽ ബോട്ട് സ്രാങ്കുകളുടെ ഒഴിവ് സമയത്തു റിപ്പോർട്ടു...

ഓണാഘോഷത്തിനിടെ വാക്കേറ്റം ; വെട്ടുകത്തികൊണ്ടും കമ്പികൊണ്ടും അക്രമം ; മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

0
തിരുവനന്തപുരം: കൈലാത്തുകോണം എൽ.പി. സ്കൂളിന് സമീപം ഓണാഘോഷത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്...

മാരകമായ ദീർഘദൂര വ്യോമപ്രതിരോധ മിസൈൽ ; എസ്-400 വീണ്ടും ഇന്ത്യയിലേക്ക്

0
ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധശേഷി കൂടുതൽ ശക്തമാക്കുന്നതിനായി ലോകത്തിലെ ഏറ്റവും...

ആപ്പിളിനെ 15 വർഷം നയിച്ച ടിം കുക്ക് സ്ഥാനമൊഴിഞ്ഞു ; സിഇഓ സ്ഥാനത്ത് ഇനി...

0
ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോൺ ടെർനസ് ചുമതലയേറ്റു. 15 വർഷക്കാലം...