മണിയാര്‍ ജല വൈദ്യുത പദ്ധതി കെ.എസ്.ഇ.ബി ഏറ്റെടുക്കാന്‍ തീരുമാനമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ മണിയാര്‍ ജലവൈദ്യുത പദ്ധതി സ്വകാര്യ കമ്പനിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുവാന്‍ തീരുമാനമായി. നിലവില്‍ പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള കാര്‍ബോറാണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡില്‍ നിന്നും പദ്ധതിയുടെ നിയന്ത്രണം ഏറ്റെടുക്കുവാനാണ് ഊര്‍ജ്ജ വകുപ്പ് കെ.എസ്.ഇ.ബി ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ പന്ത്രണ്ട് മെഗാവാട്ടിന്റെ ജല വൈദ്യുത പദ്ധതിയാണ് മണിയാറിലേത്. ഊര്‍ജ്ജ വകുപ്പിന്റെ ഉത്തരവിനും മന്ത്രിസഭാ തീരുമാനത്തിനും അനുസൃതമായി പദ്ധതിയുടെ നിര്‍മ്മാണം, ഉടമസ്ഥാവകാശം, പ്രവര്‍ത്തനം, കൈമാറ്റ കാലാവധി ദീര്‍ഘിപ്പിക്കല്‍ സംബന്ധിച്ച വിഷയങ്ങള്‍ പരിഗണിച്ച ശേഷം പദ്ധതി കെ.എസ്.ഇ.ബി ഏറ്റെടുക്കും.

ശബരിഗിരി പദ്ധതിയുടെ ടെയില്‍ റെയ്സ് വെള്ളം ഉപയോഗപ്പെടുത്തിയുള്ള പദ്ധതിയായതിനാല്‍ വേനല്‍ കാലത്തും ഉത്പാദനം നടത്താന്‍ കഴിയും എന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. മണിയാര്‍ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്റ്റ് സംസ്ഥാനത്തിന്റെ വൈദ്യുതി ഉത്പാദന മേഖലയിലെ ഒരു പ്രധാന ഘടകമായതിനാല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക് മാറ്റുന്നതിലൂടെ പ്രവര്‍ത്തന ക്ഷമതയും വൈദ്യുതി വിതരണവും കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍. വൈദ്യുതി ക്ഷാമം രൂക്ഷമായ 1987 ലാണ് ചെറുകിട മിനി മൈക്രോ ജല വൈദ്യുത പദ്ധതികള്‍ ആരംഭിക്കുവാനുള്ള അനുമതി വ്യവസായികള്‍ക്കും സ്വകാര്യ സംരംഭകര്‍ക്കും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇതുപ്രകാരമാണ് പന്ത്രണ്ട് മെഗാവാട്ട് ശേഷിയുള്ള പദ്ധതി കാര്‍ബോറാണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡ് എന്നാ കമ്പനി തയ്യാറാക്കിയത്. പദ്ധതി നിര്‍മ്മിച്ച് സ്വന്തം ഉടമസ്ഥതയില്‍ പ്രവര്‍ത്തിപ്പിച്ച് മുപ്പത് വര്‍ഷം കഴിയുമ്പോള്‍ എല്ലാ ആസ്തികളോടും കൂടി വൈദ്യുതി ബോര്‍ഡിന് നല്‍കണം എന്ന വ്യവസ്ഥയിലായിരുന്നു അനുമതി. കരാര്‍ പ്രകാരമുള്ള  കാലാവധി 2024 ഡിസംബറില്‍ അവസാനിച്ചിരുന്നു.  25 വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടിത്തരണമെന്ന അപേക്ഷ ബോര്‍ഡ് നിഷേധിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...