കെ.​എ​സ്.​ഇ.​ബി വി​ജി​ല​ൻ​സ്​ വി​ഭാ​ഗം അ​ഴി​ച്ചു​പ​ണി​യു​ന്നു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : പ്ര​വ​ർ​ത്ത​നം വി​പു​ല​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കെ.​എ​സ്.​ഇ.​ബി വി​ജി​ല​ൻ​സ്​ വി​ഭാ​ഗം അ​ഴി​ച്ചു​പ​ണി​യു​ന്നു. നി​ല​വി​ലെ ത​സ്തി​ക​ക​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ അ​നു​മ​തി ന​ൽ​കി. വി​ജി​ല​ൻ​സ്​ ഓ​ഫി​സ​റു​ടെ കീ​ഴി​ൽ ബോ​ർ​ഡ്​ ആ​സ്ഥാ​ന​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡെ​പ്യൂ​​​ട്ടേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ആ​കെ എ​ണ്ണം 14 ആ​യി നി​ല​നി​ർ​ത്തി​യെ​ങ്കി​ലും ചി​ല ത​സ്​​തി​ക​ക​ൾ ഒ​ഴി​വാ​ക്കി. മ​റ്റു ചി​ല​തി​ൽ എ​ണ്ണം കു​റ​ച്ചു. സൂ​പ്ര​ണ്ട്​ ഓ​ഫ്​ പോലീ​സ്​ ത​സ്തി​ക ഒ​ഴി​വാ​ക്കി​യ​തി​നൊ​പ്പം ര​ണ്ട്​ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടു​മാ​രു​ടെ എ​ണ്ണം ഒ​ന്നാ​ക്കി. പു​തു​താ​യി സ​ർ​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​റു​ടെ ത​സ്തി​ക സൃ​ഷ്​​ടി​ച്ചു. സ​ബ്​ ഇ​ൻ​സ്​​പെ​ക്​​ടു​ടെ ഒ​രു ത​സ്തി​ക മൂ​ന്നാ​ക്കി. അ​സി.​സ​ബ്​ ഇ​ൻ​സ്​​പെ​ക്​​ട​രു​ടെ ഒ​രു ത​സ്​​തി​ക​യു​ണ്ടാ​യി​രു​ന്ന​ത്​ ഒ​ഴി​വാ​ക്കി. എ​ട്ട്​ സി​വി​ൽ ​പോലീസ്​ ഓ​ഫി​സ​ർ​മാ​രു​ടെ ത​സ്തി​ക തു​ട​രും. കെ.‌​എ​സ്‌.​ഇ.​ബി ജീ​വ​ന​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളി​ലെ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക്​ പു​റ​മെ, അ​ന​ധി​കൃ​ത വൈ​ദ്യു​തി ക​ണ​ക്​​ഷ​ൻ, ക​ണ​ക്​​ഷ​ൻ ദു​രു​പ​യോ​ഗം, സ്റ്റോ​റു​ക​ളു​ടെ​യും മ​റ്റ് സ്വ​ത്തു​ക്ക​ളു​ടെ​യും ദു​രു​പ​യോ​ഗം, ജീ​വ​ന​ക്കാ​രു​ടെ സ്ഥാ​ന​ക്ക​യ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത​ട​ക്കം ക്ലി​യ​റ​ൻ​സു​ക​ൾ തു​ട​ങ്ങി​യ​വ​യും വി​ജി​ല​ൻ​സ് ന​ട​ത്തു​ന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീടിന് മുന്നിൽ കേന്ദ്രസേനയുടെ സുരക്ഷാ വലയം; ബരായ്പൂർ സന്ദർശനം തടയാനെന്ന് മമതയുടെ ആരോപണം

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വീടിന് മുന്നില്‍...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാനെത്തി ; യുവാവിനെ തീവെച്ച് കൊലപ്പെടുത്തി ഭാര്യാ സഹോദരൻ, രക്ഷിക്കാനെത്തിയ...

0
പഞ്ചാബ്: പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാന്‍ ഭാര്യാ ഗൃഹത്തിലെത്തിയ യുവാവിനെ ഭാര്യയുടെ...

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ

0
തൃശൂര്‍: അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകക്കേസില്‍ മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍. അസമില്‍...

ഗർഭിണിയുടെ മരണം കൊലപാതകമെന്ന് പിതാവ്; മൃതദേഹം പുറത്തെടുത്ത് അന്വേഷണം

0
മുസാഫര്‍നഗര്‍: യുപിയില്‍ പിതാവിന്റെ പരാതിയെ തുടര്‍ന്ന് 28കാരിയായ ഗര്‍ഭിണിയുടെ മൃതദേഹം പുറത്തെടുത്ത്...