തിരുവനന്തപുരം: കെ എസ് എഫ് ഇ റെയ്‌ഡില്‍ കടുത്ത അതൃപ്‌തി അറിയിച്ച് സി പി ഐ. സര്‍ക്കാരിനെതിരായ വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നതാണ് റെയ്ഡ് എന്ന് സി പി ഐ മുഖപത്രം അഭിപ്രായപ്പെട്ടു. വിശ്വാസ്യതയുളള പൊതുമേഖലാ സ്ഥാപനത്തിലെ റെയ്ഡ് ഞെട്ടിക്കുന്നതാണ്. റെയ്‌ഡിന്റെ ഉദ്ദേശശുദ്ധിതന്നെ സംശയത്തിലാണെന്നും സി പി ഐ വ്യക്തമാക്കുന്നു. ധനവകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തി നടത്തിയ റെയ്‌ഡില്‍ സാമ്പത്തിക കുറ്റവാളികളോട് എന്നപോലെയാണ് വിജിലന്‍സ് പെരുമാറിയതെന്നും സി.പി.ഐ അഭിപ്രായപ്പെടുന്നു.
റെയ്ഡില്‍ സി പി എമ്മില്‍ തന്നെ അതൃപ്‌തി പുകയുന്നതിനിടെയാണ് സി പി ഐയുടെ പ്രതികരണം. അതിനിടെ റെയ്ഡ് വിവാദം സി പി എം ഇന്ന് ചര്‍ച്ച ചെയ്യും. റെയ്ഡിനെതിരെ ധനമന്ത്രി തോമസ് ഐസക്കും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനും പരസ്യനിലപാട് എടുത്തിരുന്നു. വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.