Monday, May 6, 2024 4:34 pm

കെ​എ​സ്‌എ​ഫ്‌ഇ​യി​ല്‍ വി​ജി​ല​ന്‍​സ് റെ​യ്ഡ് ന​ട​ത്തി​യ​ത് യാ​ദൃ​ശ്ചി​ക​മ​ല്ല, അ​തി​നു പി​ന്നി​ല്‍ മു​ഖ്യ​മ​ന്ത്രി : എം.​ടി. ര​മേ​ശ്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌എ​ഫ്‌ഇ​യി​ല്‍ വി​ജി​ല​ന്‍​സ് റെ​യ്ഡ് ന​ട​ത്തി​യ​ത് യാ​ദൃ​ശ്ചി​ക​മ​ല്ലെ​ന്നും അ​തി​നു പി​ന്നി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്ന് വ്യ​ക്ത​മാ​യ​താ​യും ബി​ജെ​പി നേ​താ​വ് എം.​ടി. ര​മേ​ശ്. മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് ഇ​ട​പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന​ത് ധ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണ​ത്തി​ല്‍ നി​ന്ന് വ്യ​ക്ത​മാ​ണെ​ന്നും ബി​ജെ​പി നേ​താ​വ് ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പി​ല്‍ ആ​രോ​പി​ച്ചു.

കെ​എ​സ്‌എ​ഫ്‌ഇ ധ​ന ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച്‌ വി​ജി​ല​ന്‍​സി​ല്‍ പ​രാ​തി​ക്കാ​ര​ന്‍ വ​ട​ക​ര​ക്കാ​ര​നാ​ണ്. ഈ ​വ​ട​ക​ര​ക്കാ​ര​ന്‍ കേ​ര​ള​ത്തി​ലെ ഒ​രു വ​ന്‍ വ്യ​വ​സാ​യി​യു​ടെ ബിനാ​മി​യാ​ണ്. ഈ ​വ്യ​വ​സാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഏ​റ്റ​വും അ​ടു​പ്പ​ക്കാ​ര​നു​മാ​ണ്. അ​താ​യ​ത് മു​ഖ്യ​മ​ന്ത്രി ധ​ന​മ​ന്ത്രി​ക്കെ​തി​രെ കൊ​ടു​പ്പി​ച്ച പ​രാ​തി​യാ​ണ് വി​ജി​ല​ന്‍​സ് റെ​യ്ഡ് ന​ട​ന്ന​ത്. അ​പ്പോ പി​ന്നെ ധ​ന​മ​ന്ത്രി വ​ട്ട​നെ​ന്ന് വി​ളി​ച്ച​ത് ആ​രെ​യാ​ണെ​ന്ന് വ്യ​ക്ത​മാ​ണ​ല്ലോ​യെ​ന്നും കു​റി​പ്പി​ല്‍ ആ​രോ​പി​ക്കു​ന്നു.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ര്‍​ണ​രൂ​പം

കെ​എ​സ്‌എ​ഫ്‌ഇ​യി​ല്‍ വി​ജി​ല​ന്‍​സ് റെ​യ്ഡ് ന​ട​ത്തി​യ​ത് യാ​ദൃ​ശ്ചി​ക​മ​ല്ല. അ​തി​ന് പി​ന്നി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നേ​രി​ട്ട് ഇ​ട​പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന​ത് ധ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണ​ത്തി​ല്‍ നി​ന്ന് വ്യ​ക്ത​മാ​ണ്. കെഎ​സ്‌എ​ഫ്‌ഇ ധ​ന ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച്‌ വി​ജി​ല​ന്‍​സി​ല്‍ പ​രാ​തി​ക്കാ​ര​ന്‍ വ​ട​ക​ര​ക്കാ​ര​നാ​ണ്, ഈ ​വ​ട​ക​ര​ക്കാ​ര​ന്‍ കേ​ര​ള​ത്തി​ലെ ഒ​രു വ​ന്‍ വ്യ​വ​സാ​യി​യു​ടെ ബെ​നാ​മി​യാ​ണ്. ഈ ​വ്യ​വ​സാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഏ​റ്റ​വും അ​ടു​പ്പ​ക്കാ​ര​നു​മാ​ണ്, അ​താ​യ​ത് മു​ഖ്യ​മ​ന്ത്രി ധ​ന​മ​ന്ത്രി​ക്കെ​തി​രെ കൊ​ടു​പ്പി​ച്ച പ​രാ​തി​യാ​ണ് വി​ജി​ല​ന്‍​സ് റെയ്ഡ് ന​ട​ന്ന​ത്. അ​പ്പോ പി​ന്നെ ധ​ന​മ​ന്ത്രി വ​ട്ട​നെ​ന്ന് വി​ളി​ച്ച​ത് ആ​രെ​യാ​ണെ​ന്ന് വ്യ​ക്ത​മാ​ണ​ല്ലോ?

കെഎ​സ്‌എ​ഫ്‌ഇ​യി​ല്‍ റെ​യ്ഡ് ന​ട​ത്തി​യ​വ​ര്‍​ക്ക് വ​ട്ടാ​ണെ​ന്ന് ധ​ന​മ​ന്ത്രി. റെ​യ്ഡ് ന​ട​ത്തി​യ വി​ജി​ല​ന്‍​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വി​ല്ലാ​തെ വി​ജി​ല​ന്‍​സ് ഇ​ത്ര ഗൗ​ര​വ​മു​ള്ള പ​രി​ശോ​ധ​ന ആ​സൂ​ത്ര​ണം ചെ​യ്യി​ല്ല, റെ​യ്ഡ് ന​ട​ത്തി​യ​വ​ര്‍​ക്ക് വ​ട്ടാ​ണെ​ങ്കി​ല്‍ മൂ​ത്ത​വ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കാ​ണ്, സ്വ​ന്തം മു​ഖ്യ​മ​ന്ത്രി​യെ വ​ട്ട​നെ​ന്ന് വി​ളി​ക്കു​ന്ന ഒ​രു മ​ന്ത്രി, പി​ന്നെ മ​ന്ത്രി സ​ഭ​യ്ക്കെ​ന്ത് കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​മാ​ണു​ള്ള​ത്.

ധ​ന​മ​ന്ത്രി​യെ​ന്തി​നാ​ണ് എ​ല്ലാ അ​ന്വേ​ഷ​ണ​ങ്ങ​ളെ​യും ഇ​ങ്ങി​നെ ഭ​യ​പ്പെ​ടു​ന്ന​ത്. കെ​എ​സ്‌എ​ഫ്‌ഇ ചി​ട്ടി​ക​ളും സ്വ​ര്‍​ണ്ണ​പ്പ​ണ​യ​വും ഉ​ള്‍​പ്പെ​ടെ എ​ല്ലാ ഇ​ട​പാ​ടു​ക​ളും സ​മ​ഗ്ര​മാ​യി കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ അ​ന്വേ​ഷി​ക്ക​ണം. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലാ​ണ് കെ​എ​സ്‌എ​ഫ്‌ഇ​യി​ല്‍ ന​ട​ക്കു​ന്ന​ത്. കോ​ഴി​യെ ക​ട്ട​വ​ന്‍റെ ത​ല​യി​ല്‍ പൂ​ട​യെ​ന്ന് ആ​രോ പ​റ​ഞ്ഞ​പ്പോ​ള്‍ ധ​ന​മ​ന്ത്രി സ്വ​ന്തം ത​ല ത​പ്പി നോ​ക്കു​ന്ന​തെ​ന്തി​നാ​ണ്, ഏ​താ​യാ​ലും വ​ട്ട് ധ​ന​മ​ന്ത്രി​ക്കാ​ണോ മു​ഖ്യ​മ​ന്ത്രി​ക്കാ​ണോ എ​ന്ന് മാ​ത്ര​മാ​ണ് സി​പി​എ​മ്മി​ലെ പ്ര​ശ്നം, കോ​ടി​യേ​രി സെ​ക്ര​ട്ട​റി പ​ദം ഒ​ഴി​ഞ്ഞ​തോ​ടെ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പാ​ര്‍​ട്ടി​യി​ല്‍ പ​ട​യൊ​രു​ക്കം ശ​ക്ത​മാ​ണ്, ഇ​തി​നി​ട​യി​ല്‍ മാ​ട​മ്പ​ള്ളി​യി​ലെ യ​ഥാ​ര്‍​ത്ഥ മ​നോ​രോ​ഗി ആ​രാ​ണെ​ന്ന് ജ​ന​ങ്ങ​ള്‍​ക്ക​റി​യ​ണം, അ​തി​ന് ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്ക​ണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഭര്‍ത്താവിന്‍റെ മര്‍ദ്ദനത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

0
പത്തനംതിട്ട : ഭര്‍ത്താവിന്‍റെ മര്‍ദ്ദനത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇലന്തൂര്‍ പരിയാരം...

പെരുമ്പെട്ടി ശ്രീദുർഗ ബാലഗോകുലം ചൈത്രമാസക്കളരി കുടുംബ സംഗമം നടന്നു

0
മല്ലപ്പള്ളി : പെരുമ്പെട്ടി ശ്രീദുർഗ ബാലഗോകുലം ചൈത്രമാസക്കളരി കുടുംബ സംഗമവും കൊറ്റനാട്...

വായനയും പുസ്തകങ്ങളും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും : ഡോ. ജി. വിജയകുമാർ

0
കുളനട : വായനയും പുസ്തകങ്ങളും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് മെഡിക്കൽ...

ആ ലിങ്കുകളിൽ ക്ലിക്ക് ചെയ്യല്ലേ, റിസർവ് ബാങ്ക് അംഗീകരിച്ച സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കണമെന്ന് പോലീസ്

0
തിരുവനന്തപുരം: പണം നിക്ഷേപിക്കുന്നതിന് റിസർവ് ബാങ്ക് അംഗീകരിച്ച സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കണമെന്ന്...