അടൂരില്‍ മുന്‍ വൈസ് ചെയര്‍മാനും മുൻ കൗണ്‍സിലര്‍മാരും തമ്മില്‍ നേർക്കുനേർ പോരാട്ടം

For full experience, Download our mobile application:
Get it on Google Play

അടൂര്‍: നഗരസഭ 20ാം വാര്‍ഡില്‍ മത്സരിക്കുന്നത് മുന്‍ വൈസ് ചെയര്‍മാനും രണ്ട് മുൻ കൗണ്‍സിലര്‍മാരും. കഴിഞ്ഞതവണ വനിത വാര്‍ഡായിരുന്ന ഇവിടെ കോണ്‍ഗ്രസിലെ എം. മുംതാസായിരുന്നു വിജയി. ഇത്തവണ ജനറല്‍ വാര്‍ഡായിട്ടും മുംതാസ് പിന്മാറിയില്ല. വിജയം ഉറപ്പാക്കി മുംതാസ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രചാരണം തുടങ്ങി.

2010-15ല്‍ കൗണ്‍സിലറായിരുന്ന സി.പി.എമ്മിലെ അഡ്വ. എസ്. ഷാജഹാന്‍ ചില വിവാദങ്ങളില്‍പ്പെട്ടതിനെ തുടർന്ന് 2015ല്‍ പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നില്ല. ഇത്തവണ ഇവിടെ ഷാജഹാനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. പ്രഥമ നഗരസഭ തെരഞ്ഞെടുപ്പില്‍ മുസ്​ലിം ലീഗില്‍നിന്ന് വിജയിച്ച് വൈസ് ചെയര്‍മാനായ മുഹമ്മദാലി പാറക്കല്‍ പത്തുവര്‍ഷം മുമ്പ് പാര്‍ട്ടിയില്‍നിന്ന് മാറിയിരുന്നു. അടൂര്‍ ഖുര്‍ആന്‍ സ്​റ്റഡി സൻെറര്‍ ഡയറക്ടറും അന്നസ്വര്‍ ചാരിറ്റബിള്‍ ട്രസ്​റ്റ്​ സെക്രട്ടറിയുമായ ഇദ്ദേഹം എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായാണ് ജനവിധി തേടുന്നത്. ബി.ജെ.പിക്ക്​ സ്ഥാനാർഥിയില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഏഴാം വാർഷികം ; കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ

0
ന്യൂഡൽഹി: പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീർ കനത്ത...

ഇന്നോ നാളയോ കരാറൊപ്പിടുമെന്ന് യുഎസ് ; ഒമാൻ–ഇറാൻ ചർച്ചയിൽ ശുഭപ്രതീക്ഷ

0
വാഷിങ്ടൻ/ ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് യുഎസും ഇറാനും ഇന്നത്തോടെ...

പ്രിയദർശിനി ബസിൽ മോഷണം പതിവ് ; തമിഴ്നാട് സ്വദേശിനി പിടിയിൽ

0
ചവറ : കെഎസ്ആർടിസി പ്രിയദർശിനി ബസിലെ തിക്കിന്റെയും തിരക്കിന്റെയും മറവിൽ മോഷണം...

അതിശക്തമായ മഴ : കണ്ണൂരിൽ നിന്ന് വയനാട്ടിലേക്കുള്ള യാത്ര നിയന്ത്രിക്കും

0
കണ്ണൂർ : വയനാട്ടിൽ അതിശക്തമായ മഴയുള്ളതിനാൽ അപകട സാധ്യത കണക്കിലെടുത്ത് കണ്ണൂരിൽ...