ലഖ്നൗ: 28കാരിയായ ഗര്‍ഭിണിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ചിത്രകൂട്ടിലെ ഖജുരിഹ കലാ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. നാല് മാസം ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം കിടപ്പ് മുറിയിലെ കട്ടിലിലാണ് കണ്ടെത്തുകയുണ്ടായത്.
എന്നാല്‍ അതേസമയം, തന്റെ ഭാര്യയെ കൊലപ്പെടുത്തിയത് ഗ്രാമത്തിലെ മറ്റൊരു സ്ത്രീയാണെന്ന് കാട്ടി ഭര്‍ത്താവ് പോലീസില്‍ പരാതി നല്കുകയുണ്ടായി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയതായി അറിയിച്ചു.