എ.ടി.എം. കൗണ്ടറിലെത്താൻ 49 കിലോമീറ്റർ സഞ്ചരിക്കണം ; അസൗകര്യത്തിൽ വലഞ്ഞ് ജനങ്ങൾ

For full experience, Download our mobile application:
Get it on Google Play

റാന്നി : ശബരിമല റൂട്ടിൽ പെരുനാട് കഴിഞ്ഞാൽ എ.ടി.എം. സൗകര്യം ഇല്ലാത്തത് തീർഥാടകർക്കും സ്‌ഥിരം താമസക്കാർക്കും ബുദ്ധിമുട്ടാകുന്നു. പമ്പയിലാണ്‌ എ.ടി.എം. കൗണ്ടർ ഉള്ളത്‌. പെരുനാട്ടിൽനിന്ന്‌ 49 കിലോമീറ്റർ അകലെയാണ്‌ പമ്പ

ളാഹ, അട്ടത്തോട്, നിലയ്ക്കൽ എന്നിവിടങ്ങൾ കടന്നാണ് പമ്പയിൽ എത്തുന്നത്. ളാഹയിലും അട്ടത്തോട്ടിലും സ്ഥിരതാമസക്കാരുണ്ട്. അട്ടത്തോട്ടിൽ ഗിരിവർഗ കോളനിയിൽ സ്ഥിരം കടകളുണ്ട്. ഈ ഭാഗത്ത് എ.ടി.എം. തുടങ്ങിയാൽ സൗകര്യപ്രദമാകും. എസ്.ബി.ഐ. സന്നിധാനത്തും പമ്പയിലും എ.ടി.എം. സംവിധാനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്. ധനലക്ഷ്മി ബാങ്കിലും എ.ടി.എം. സൗകര്യമുണ്ട്. ശബരിമല സീസൺകാലത്ത് നിലയ്ക്കൽ ക്യാമ്പ് സ്ഥലത്ത് താത്കാലികമായി കൗണ്ടർ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, മാസപൂജകൾക്ക് എത്തുന്ന തീർഥാടകരാണ് ബുദ്ധിമുട്ടുന്നത്.

പമ്പയിലെ എ.ടി.എമ്മുകളാകട്ടെ ഇക്കാലത്ത് പ്രവർത്തിക്കുമെന്നതിന് ഉറപ്പില്ല. അട്ടത്തോട്ടും നിലയ്ക്കലും താമസിക്കുന്നവർക്ക് പണമിടപാടുകൾക്ക് പെരുനാട്ടിലെ ബാങ്കിലോ എ.ടി.എമ്മിലോ പോകേണ്ട സ്ഥിതിയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...

കനത്ത മഴയിൽ പൊതുമരാമത്ത് വകുപ്പിന് നഷ്ടം 50 കോടി ; വെള്ളപ്പൊക്കം പൂർണമായും ഒഴിഞ്ഞശേഷം...

0
തിരുവനന്തപുരം : കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് പൊതുമരാമത്ത്...

വൻ കഞ്ചാവുവേട്ട ; അട്ടപ്പാടിയിൽ അഞ്ചുമാസം പ്രായമായ 1400 ചെടികൾ നശിപ്പിച്ചു

0
അഗളി : പുതൂർ പഞ്ചായത്തിലെ ഇടവാണിയിൽ പോലീസ് നടത്തിയ പരിശോധനയിൽ അഞ്ചുമാസം...