കെ.എസ്.ആര്‍.ടിസിയുടെ 100 കോടി കാണാതായ സംഭവം ; വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയിലെ ക്രമക്കേടുകളില്‍ വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് അനുവദിച്ച 100 കോടി രൂപ കാണാനില്ലെന്ന ധനകാര്യ പരിശോധന വിഭാഗത്തിന്റെ കണ്ടെത്തല്‍ സി.എം.ഡി. ബിജു പ്രഭാകര്‍ ഐ.എ.എസ്. നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യമടക്കമുള്ള ക്രമക്കേടുകളാണ് അന്വേഷിക്കുക. ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. ക്രമക്കേട് അന്വേഷിക്കുമെന്ന കാര്യം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനാണ് അറിയിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് അനുവദിച്ച 100 കോടി രൂപ കാണാതായതടക്കം ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയതായി ഗതാഗതമന്ത്രി പറഞ്ഞു.

കെ.എസ്.ആര്‍.ടി.സിയുടെ ആഭ്യന്തര പരിശോധന വിഭാഗമാണ് പ്രാഥമിക അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ക്രമക്കേട് നടത്തിവര്‍ക്കെതിരെ സ്ഥലംമാറ്റം, സസ്‌പെന്‍ഷന്‍ നടപടികള്‍ സ്വീകരിച്ചെങ്കിലും കൂടുതല്‍ വിശദമായ അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.
തെളിവുകള്‍ ശേഖരിക്കേണ്ടതിനാല്‍ വിജിലന്‍സ് അന്വേഷണം അടക്കം പരിഗണിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കി. ഫലപ്രദമായ അന്വേഷണത്തിലൂടെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം. ഏത് തരം അന്വേഷണമെന്ന തീരുമാനം വൈകാതെ ഉണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...