മദ്യപാനം, മദ്യക്കടത്ത്; വിവിധ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട ഇരുപത്തിനാല് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി യില്‍ അച്ചടക്ക ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കുകയാണ് അധികൃതര്‍ . ഡ്യൂട്ടി സമയത്ത്  മദ്യപിച്ചെത്തുക, മറ്റ് അനധികൃത പ്രവര്‍ത്തികള്‍ തുടങ്ങിയ വിവിധ സംഭവങ്ങളില്‍ 24 പേരെയാണ് ഈ ദിവസങ്ങളില്‍ സസ്പെന്‍ഡ് ചെയ്തത്. 2020 ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 10 വരെ ഉണ്ടായ 19 സംഭവങ്ങളിലാണ് നടപടി. യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നവര്‍, മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ക്കെതിരെയും നടപടി ഉണ്ടാകും.

– മദ്യപിച്ച്‌ ഡിപ്പോയില്‍ എത്തി ബഹളം ഉണ്ടാക്കിയ നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവര്‍ എസ്. അനീഷ് കുമാര്‍, മദ്യപിച്ച്‌ ഡ്യൂട്ടിയിലെത്തിയ പൂവ്വാര്‍ യൂണിറ്റിലെ എസ് എം ബി. സുരേന്ദ്രന്‍, പൂവ്വാര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ എസ്. സന്തോഷ് കുമാര്‍, കുളത്തൂപ്പുഴ ഡിപ്പോയിലെ കണ്ടക്ടര്‍ വി. പ്രകാശ്, ഈരാറ്റു പേട്ടയിലെ കണ്ടക്ടര്‍ കെ. വിക്രമന്‍, തൃശ്ശൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കെ. സുരേഷ്, പൊന്‍കുന്നം ഡിപ്പോയിലെ സ്പീപ്പര്‍ എം. ടി സുരേഷ്, നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവര്‍ എസ്. അനീഷ് കുമാര്‍, കോട്ടയം ഡിപ്പോയിലെ കണ്ടക്ടര്‍ അനില്‍കുമാര്‍ .പി, നെയ്യാറ്റിന്‍കര, പാപ്പനംകോട് ഡിപ്പോയിലെ മെക്കാനിക്കുമാരായ വി.എസ് മനു, ലളിത് എം എന്നിവരേയും മദ്യം കടത്തിയ സംഭവത്തില്‍ പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവറും കണ്ടക്ടറുമായ റോയിമോന്‍ ജോസഫ്, കെ.ബി രാജീവ്, എന്നിവരെയുമാണ് സസ്പെന്റ് ചെയ്തത്.

യാത്രക്കാരുടെയും, ഡിപ്പോ ഓഫീസര്‍മാരുടെയും പരാതിയിലും നടപടി എടുത്തിട്ടുണ്ട്. ഡ്യൂട്ടിക്കിടിയില്‍ മറ്റ് അനധികൃത കുറ്റകൃത്യങ്ങള്‍ ചെയ്ത 10 പേരെയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. യാത്രാക്കാരുടെ സുരക്ഷയ്ക്കാണ് കെഎസ്‌ആര്‍ടിസി കൂടുതല്‍ പരി​ഗണന നല്‍കുന്നതെന്നും, അതിനാല്‍ ജീവനക്കാര്‍ ഡ്യൂട്ടിക്കിടയില്‍ മദ്യപിച്ചോ എന്ന് പരിശോധിക്കുന്നതിന് വേണ്ടിയുള്ള പരിശോധന ശക്തമാക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു.

യാത്രാക്കാരോട് ജീവനക്കാര്‍ അപമര്യാദയായി പെരുമാറുന്ന സംഭവങ്ങള്‍ക്കെതിയും കര്‍ശന നടപടി സ്വീകരിക്കുമെന്നും കെഎസ്‌ആര്‍ടിസി എംഡി അറിയിച്ചു. യാത്രക്കാര്‍ക്ക് കെഎസ്‌ആര്‍ടിസി ഓഫീസില്‍ വിളിച്ചും പരാതി പറയാവുന്നതാണ്. ഇനിയും ഇത്തരത്തില്‍ കുറ്റകൃത്യം തുടരുന്നവരെ യാതൊരു നോട്ടീസും നല്‍കാതെ പിരിച്ച്‌ വിടുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കുമെന്നും സിഎംഡി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....