കെഎസ്‌ആര്‍ടിസി 900 പുതിയ ബസ് വാങ്ങുന്നു ; പണയം വെക്കാന്‍ ഇനി 28 ഡിപ്പോകള്‍ മാത്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിക്ക് 900 പുതിയ ബസ് വാങ്ങാന്‍ കിഫ്ബി വ്യവസ്ഥകളില്‍ ഇളവ്. ഇളവില്‍ ധാരണയായെങ്കിലും പൂര്‍ത്തിയാക്കിയ ബസ് വാങ്ങണോ ഷാസി വാങ്ങി ബോഡി നിര്‍മിക്കണോ എന്നതില്‍ തര്‍ക്കം തുടരുകയാണ്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ബസ് വാങ്ങിയാല്‍ മതിയെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. കാരണം ഷാസി വാങ്ങിയാല്‍ ബോഡി നിര്‍മിക്കാന്‍ വര്‍ക്ക്‌ഷോപ്പുകളില്‍ ജോലിക്കാരില്ല.

ഇതിലൂടെ ഡിപ്പോകള്‍ ഈട് നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നതിന് പുറമെ പലിശയിലും കുറവ് നല്‍കാനാണ് തീരുമാനം. യൂണിയനുകളുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് പുതിയ ബസ് വാങ്ങാന്‍ കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചത്. തിരിച്ചടവായി ഏഴു ഡിപ്പോകളില്‍ വരുമാനം നല്‍കണമെന്നായിരുന്നു ഫണ്ട് അനുവദിച്ചപ്പോഴത്തെ കിഫ്ബി വ്യവസ്ഥ. 28 ഡിപ്പോകളേ ഇനി പണയം വയ്ക്കാത്തതുള്ളു. 3.25 ശതമാനം പലിശയിലും ഇളവ് നല്‍കും. ഇളവുണ്ടെങ്കിലും വാങ്ങുന്ന കാര്യത്തിലെ തര്‍ക്കം തീര്‍ന്നിട്ടില്ല. ഇത് സംബന്ധിച്ച്‌ യൂണിയനുകളുമായി വീണ്ടും ചര്‍ച്ച നടത്താനാണ് മാനേജ്‌മെന്റ് തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...