ദൃശ്യങ്ങൾ ചിത്രീകരിച്ച ജീവനക്കാരന് ഭീഷണി ; കെഎസ്ആർടിസി കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

കാട്ടാക്കട : കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ പിതാവിനെയും മകളെയും മർദിച്ച സംഭവത്തിൽ ദൃശ്യങ്ങൾ ചിത്രീകരിച്ച ജീവനക്കാരന് സുരക്ഷാ ഭീഷണിയെന്ന് കെഎസ്ആർടിസിയുടെ റിപ്പോർട്ട്. സുരക്ഷ കണക്കിലെടുത്ത് ജീവനക്കാരനെ മറ്റൊരു യൂണിറ്റിലേക്ക് സ്ഥലം മാറ്റി. കുറ്റക്കാരായ ജീവനക്കാർ ഉൾപ്പെടുന്ന സി.ഐ.ടി.യു യൂണിയനിൽ നിന്നാണ് ഭീഷണിയെന്നും സി.എം.ഡി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഉത്തരവാദികളെ സസ്പെന്റ് ചെയ്തതായും റിപ്പോർട്ടിലുണ്ട്. കെഎസ്ആര്‍ടിസി സിഎംഡി പ്രേമനനോടും മകളോടും നേരിട്ട് വിളിച്ച് മാപ്പ് ചോദിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. അക്രമി സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്ന് അന്വേഷിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും റിപ്പോർട്ടിൽ കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

0
കൊച്ചി: ആലുവയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി....

സിക്കിം തുരങ്കത്തിലെ മണ്ണിടിച്ചിൽ : പാമ്പാടി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

0
പാമ്പാടി : സിക്കിമി‌ൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നു...

ഗൾഫ് മേഖലയിലെ സിഐഎ താവളങ്ങളിൽ ഇറാൻ ഡ്രോൺ ആക്രമണം ; റഷ്യൻ സഹായം സംശയിച്ച്...

0
വാഷിങ്ടൺ : ഗൾഫ് മേഖലയിലെ സിഐഎയുടെ അതീവ രഹസ്യ കേന്ദ്രങ്ങൾക്ക് നേരെ...

ഓൺലൈൻ, സാറ്റലൈറ്റ് ചാനലുകൾ വഴി വ്യാജപ്രചാരണം ; മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ ശ്രീമതി

0
കണ്ണൂർ : തനിക്കെതിരെ ഓൺലൈനിൽ വ്യാജപ്രചാരണം നടക്കുന്നുവെന്ന് സിപിഎം നേതാവും മുൻ...