ഉഴവൂര്‍ ആസ്ഥാനമായി മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് 4 കോടി രൂപയുടെ വികസന പദ്ധതി നടപ്പാക്കും ; മോന്‍സ് ജോസഫ് എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

കുറവിലങ്ങാട്: ഉഴവൂര്‍ ആസ്ഥാനമായി മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് 4 കോടി രൂപയുടെ വികസന പദ്ധതി നടപ്പാക്കുമെന്ന് അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. ഉഴവൂര്‍ ഗ്രാമ പഞ്ചായത്തില്‍ സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്ഥലം ലഭിക്കാതെ വന്നതുമൂലമാണ് ഇതു വരെ പദ്ധതി നടപ്പാക്കാന്‍ കഴിയാതെ വന്നത്. 2016 ല്‍ യു .ഡി. എഫ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എയുടെ പരിശ്രമഫലമായി പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് നാല് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നത്.

ഇതേ തുടര്‍ന്ന് ഉഴവൂര്‍ സബ് ട്രഷറി ഇരിക്കുന്ന സ്ഥലം പ്രയോജനപ്പെടുത്തിക്കൊണ്ട് സൗകര്യപ്രമായ പുതിയ ട്രഷറി ഓഫീസും വിവിധ സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കാവുന്ന വിധത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ രൂപരേഖ തയ്യാറാക്കിയെങ്കിലും ട്രഷറിയുടെ സ്ഥലം വിട്ടു തരുന്നതിന് വിവിധ തടസ്സങ്ങള്‍ ഉന്നയിക്കപ്പെട്ടതിനെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു.

പിന്നീട് ഗ്രാമ പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്ത് കെട്ടിട നിര്‍മ്മാണം നടത്തുന്നതിനെക്കുറിച്ച്‌ പരിശോധിച്ചെങ്കിലും ഏകാഭിപ്രായത്തിലേക്ക് എത്തിച്ചേരാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് പദ്ധതിയുടെ കാര്യം വിണ്ടും മാറ്റിവെച്ചു. എന്നാല്‍ ഉഴവൂരില്‍ മിനിസിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ അനുകൂല സാഹചര്യം ഉറപ്പുവരുത്തുന്നതിന് മുന്നോട്ട് വരുന്നത് സംബന്ധിച്ച്‌ ഉഴവൂര്‍ ഗ്രാമ പഞ്ചായത്തിന്റെ പുതിയ ഭരണ സമിതിയുമായി എംഎല്‍എ നടത്തിയ തുടര്‍ച്ചയായ ചര്‍ച്ചകളെ തുടര്‍ന്നാണ് പുതിയ സ്ഥലം കണ്ടെത്താനുള്ള പരിശ്രമത്തിന് ഗ്രാമ പഞ്ചായത്ത് നേതൃത്വം നല്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...