സ്വകാര്യ പമ്പുകളിൽ അഭയം തേടി കെ.എസ്.ആർ.ടി.സി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇന്ധന പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായി സ്വകാര്യ പമ്ബുകളില്‍ നിന്ന് ഡീസല്‍ നിറച്ച്‌ കെ.എസ്.ആര്‍.ടി.സി. അവധി ദിവസങ്ങളില്‍ ബസുകള്‍ കുറച്ചതും ഇന്നത്തെ സര്‍വീസിനു നേട്ടമായി. ഇന്നലെ 3600 ബസ് സര്‍വീസുകളാണ് കെ.എസ്.ആര്‍.ടി.സി ഓടിച്ചത്. ഏതാനും മാസങ്ങളായി 3600- 3850 സര്‍വീസുകളാണ് ഓടിക്കുന്നത്.

ദിവസ വരുമാനത്തില്‍ നിന്ന് ഡീസലടിക്കാനുള്ള ക്രമീകരണം ഞായറാഴ്ച വൈകിട്ടാണ് തുടങ്ങിയത്. ഇതേത്തുടര്‍ന്ന് എല്ലാ ബസുകളിലും അവശ്യത്തിന് ഡീസല്‍ ഉറപ്പാക്കി. വൈകീട്ടുള്ള ദീര്‍ഘദൂര ബസുകളെല്ലാം നിരത്തിലിറക്കിയതോടെ യാത്രാക്ലേശവും കുറഞ്ഞു. സര്‍ക്കാര്‍ അനുവദിച്ച 20 കോടി രൂപ കോര്‍പ്പറേഷന് ലഭിച്ചിട്ടില്ല. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കി പണം അക്കൗണ്ടിലെത്തുന്നതോടെ എണ്ണക്കമ്പനികള്‍ക്ക് കുടിശ്ശികയുള്ള 13 കോടിയും തീര്‍ക്കാനാകും.ജൂലായിലെ ശമ്പളം നല്‍കാനും ഇതുവരെ കഴിഞ്ഞിട്ടില്ല. സര്‍ക്കാരിനോട് 65 കോടി ആവശ്യപ്പെട്ടിട്ടുണ്ട്. 250 കോടിയുടെ രക്ഷാപാക്കേജ് സംബന്ധിച്ച മന്ത്രിതല ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. ഇതിലാണ് മാനേജ്‌മെന്റിന്റെയും തൊഴിലാളികളുടെയും പ്രതീക്ഷ. കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ലെ​ ​പ്ര​തി​സ​ന്ധി​ ​സം​ബ​ന്ധി​ച്ച്‌ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്‍​ ​ഇ​ന്ന​ലെ​ ​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു​വു​മാ​യി​ ​ച​ര്‍​ച്ച​ ​ന​ട​ത്തി​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള സര്‍ക്കാരിന്റെ ഒന്നാം ഉത്തരവ് പുറത്ത്

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള സര്‍ക്കാരിന്റെ ഒന്നാം ഉത്തരവ്...

വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി മുൻ മന്ത്രി പി രാജീവ്

0
പാലക്കാട്: വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി മുൻ മന്ത്രി പി രാജീവ്. വിദ്യാഭ്യാസ...

പെരുമ്പാവൂരിൽ പെരുമ്പാമ്പിന്റേതെന്ന് സംശയിക്കുന്ന മുട്ടകൾ കണ്ടെത്തി

0
കൊച്ചി: പെരുമ്പാവൂർ വെങ്ങോല പഞ്ചായത്തിൽ വീട്ടുമുറ്റത്ത് പെരുമ്പാമ്പിന്റേതെന്ന് സംശയിക്കുന്ന ഒൻപത്...

നിർണ്ണായക തെളിവ് ; ശബരിമല നെയ്യ് അഴിമതി കേസിൽ പി.എസ് പ്രശാന്തിന് കുരുക്കായി സ്വന്തം...

0
തിരുവനന്തപുരം : ശബരിമലയിലെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം പ്രസിഡന്റ്...