നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇലട്രിക് പോസ്റ്റ് തകർത്ത് താഴ്ചയിലേക്ക് ; നിരവധിപ്പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

വെഞ്ഞാറമൂട്: തിരുവനന്തപുരം വെഞ്ഞാറമൂട് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരിക്ക്. ഗുരുവായൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസാണ് വെഞ്ഞാറമൂടിന് സമീപം അപകടത്തിൽപ്പെട്ടത്. വെഞ്ഞാറമൂടിൽ പുതുതായി നിർമ്മിച്ച റിംങ് റോഡിൽ പബ്ലിക് മാർക്കറ്റിന് സമീപത്ത് രാത്രി 10.30 മണിയോടെയായിരുന്നു അപകടം. ചാറ്റൽ മഴയിൽ റോഡിൽ നിന്നും തെന്നിമാറിയ ബസ് ഇലട്രിക് പോസ്റ്റ് തകർത്ത് സമീപത്തെ താഴ്ചയിലേക്ക് ചരിഞ്ഞ് മതിലിൽ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട സമയത്ത് ബസിൽ 12 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത് ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

അപകടത്തെ തുടർന്ന് മേഖലയിൽ വൈദ്യുത ബന്ധം താറുമാറായി. അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വെഞ്ഞാറമൂട് പോലീസ്, ഫയർഫോഴ്സ്, കെഎസ്ഇബി അധികൃതർ തുടങ്ങിയവർ സ്ഥലത്ത് എത്തി മേൽ നടപടി സ്വീകരിച്ചു. ബസിന്‍റെ ബ്രേക്ക് തകരാറായതെന്നാണ് ജീവനക്കാർ പൊലീസിനോട് പറഞ്ഞത്. ഗുരുവായൂരിൽ നിന്നും ഇവിടെയത്തുന്നത് വരെ ബ്രേക്കിന് തകരാറുണ്ടായില്ലേയെന്ന് പൊലീസുകാർ ജീവനക്കാരോട് ചോദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....