ച‍‍ർച്ചകൾ തുടരുന്നു ; ശുഭകരമായ വിവരങ്ങളില്ലെന്ന് ഇറാൻ ; ഫലമെന്താണെങ്കിലും ആശങ്കയില്ലെന്ന് ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘ‍ർഷത്തിന് അവസാനിപ്പിക്കാനായി അമേരിക്ക ഇറാൻ ചർച്ച സൗഹൃദ അന്തരീക്ഷത്തിൽ പുരോഗമിക്കുന്നതിനിടെ ഫലം എന്തുതന്നെയായാലും അമേരിക്ക വിജയിക്കുമെന്നും ചർച്ചയുടെ ഫലത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്ലാമാബാദ് ചർച്ചകൾ രാത്രി വൈകിയും തുടരുകയാണ്. ചർച്ച സൗഹൃദ അന്തരീക്ഷത്തിൽ പുരോഗമിക്കുന്നുവെങ്കിലും ശുഭകരമായ വിവരങ്ങൾ ഇതുവരെ ഇല്ലെന്നാണ് ഇറാൻ ഏജൻസികൾ വ്യക്തമാക്കുന്നത്. നിയന്ത്രണങ്ങളോടെ ഹോർമുസിൽ കപ്പൽ ഗതാഗതം തുറന്നു എന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് വിശദമാക്കിയത്. എന്നാൽ സൈനിക കപ്പലുകൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന നിലപാട് ഇറാൻ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് അന്ത‍ർ ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. എം ബി ഗാലിബാഫും ജെ ഡി വാൻസും തമ്മിൽ ഹസ്തദാനം ചെയ്‌തെന്നാണ് അൽ ജസീറ റിപ്പോ‍ർട്ട് ചെയ്യുന്നത്.

പാകിസ്ഥാൻ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഈ നേരിട്ടുള്ള ചർച്ചകൾ വലിയൊരു മുന്നേറ്റമായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഈ ചർച്ചകളുടെ ഫലം എന്തുതന്നെയായാലും അമേരിക്ക വിജയിക്കുമെന്നും ചർച്ചയുടെ ഫലത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നുമാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. ഇറാനുമായി ഒരു കരാറിൽ എത്തുന്നതും എത്താതിരിക്കുന്നതും തന്നെ സംബന്ധിച്ച് വ്യത്യാസമില്ലാത്ത കാര്യമാണെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...