ഓണക്കാലത്തെ യാത്രക്കാരുടെ തിരക്കു പരിഗണിച്ച്‌ കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്താന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഓണക്കാലത്ത്കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്താനും വരുമാനം വര്‍ദ്ധിപ്പിക്കാനും ഒരുങ്ങി കെ.എസ്.ആര്‍.ടി.സി.ഇതിന്റെ ഭാഗമായി തകരാറുള്ള ബസ്സുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നടപടി തുടങ്ങി. ജീവനക്കാരുടെ അവധിയും ക്രമീകരിക്കും.സെപ്റ്റംബര്‍ ഒന്നിന് സ്കൂള്‍ പരീക്ഷകള്‍ അവസാനിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് കോര്‍പ്പറേഷന്റെ കണക്കുകൂട്ടല്‍. അന്നു മുതല്‍ തിരക്കുള്ള റൂട്ടുകളില്‍ കൂടുതല്‍ ബസ്സുകള്‍ ഓടിക്കാന്‍ ആണ് തീരുമാനം.

സെപ്റ്റംബര്‍ രണ്ടു മുതല്‍ 13 വരെ ഡ്രൈവര്‍, കണ്ടക്ടര്‍, സ്റ്റേഷന്‍ മാസ്റ്റര്‍, വെഹിക്കിള്‍ സൂപ്രണ്ട്, ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്ക് അവധിയെടുക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ഡ്യൂട്ടിക്ക് ഹാജരാകാത്തവരുടെ പട്ടിക തയ്യാറാക്കി മേലുദ്യോഗസ്ഥര്‍ക്ക് നല്‍കും. സര്‍വീസിന് ഉപയോഗിക്കാവുന്ന എല്ലാ ബസ്സുകളുടെയും തകരാര്‍ പരിഹരിക്കാന്‍ ക്ലസ്റ്റര്‍ ഓഫീസര്‍മാര്‍ക്കും യൂണിറ്റ് അധികാരികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

തമിഴ്‌നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്നുള്ള കൂടുതല്‍ യാത്രക്കാര്‍ക്കായി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ ഓടിക്കും. കൂടുതല്‍ ബസ്സുകളില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തും. ഡീസല്‍ ക്ഷാമം കാരണം സര്‍വീസ് മുടങ്ങാതിരിക്കാനുള്ള ക്രമീകരണവും ഒരുക്കും. തിരുവോണദിവസം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ ജീവനക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സൗകര്യം നല്‍കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കോൺഗ്രസ്‌ നേതാവിനെതിരെ ഗുരുതര പരാതി

0
കാസർഗോഡ്: ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയതായി...

തദ്ദേശ വകുപ്പിൽ 264 പേരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള ഉത്തരവ് പുറത്തിറക്കി

0
തിരുവനന്തപുരം: തദ്ദേശ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 264 പേരെയാണ് കൂട്ടത്തോടെ സ്ഥലം...

മലപ്പുറം കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണം ഉടമ അറിയാതെ കൂടിയ തുകയ്ക്ക്...

0
താനൂര്‍: മലപ്പുറം താനൂര്‍ കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണം...

നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി ഓഫീസിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം

0
തിരുവനന്തപുരം: നിയമസഭയ്ക്കകത്ത് ഭാരതാംബയുടെ ചിത്രം വെച്ച് ബിജെപി. നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി...