കോന്നി – പ്രമാടം- പത്തനംതിട്ട റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ പുനരാരംഭിച്ചില്ല ; യാത്രക്കാര്‍ ദുരിതത്തില്‍

For full experience, Download our mobile application:
Get it on Google Play

പ്രമാടം : കോന്നി – പ്രമാടം- പത്തനംതിട്ട റൂട്ടിൽ കൊവിഡ് കാലത്ത് താത്കാലികമായി നിറുത്തിയ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ ഇനിയും പുനരാരംഭിച്ചിട്ടില്ല. ഈ അദ്ധ്യയന വർഷം തുടങ്ങുന്നതിന് മുമ്പ് വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ സർവീസുകൾ പുന:ക്രമീകരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും നടപടിയില്ല. പത്തനംതിട്ട, കോന്നി ഡിപ്പോകളിൽ നിന്നുള്ള ബസുകളാണ് നേരത്തെ ഇതുവഴി സർവീസ് നടത്തിയിരുന്നത്. ഏഴ് സർവീസുകളാണ് ലോക് ഡൗൺ നാളുകളിൽ താത്കാലകിമായി നിറുത്തിയത്. നിയന്ത്രണങ്ങൾ മാറുമ്പോൾ പുന:രാരംഭിക്കുമെന്നാണ് അന്ന് പറഞ്ഞത്.

എല്ലാ സർവീസുകളും ലാഭത്തിലായിരുന്നെന്ന് ഡിപ്പോ അധികൃതർ തന്നെ പറയുന്നു. രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് 12 വരെ ഒരു മണിക്കൂർ ഇടവിട്ടും വൈകിട്ട് മൂന്ന് മുതൽ രാത്രി എട്ട് വരെയും മണിക്കൂറുകളുടെ വ്യത്യാസത്തിലും ചെയിൻ സർവീസ് നടത്തിയിരുന്നു. എല്ലാ ട്രിപ്പുകളിലും ആവശ്യത്തിന് യാത്രക്കാരും ഉണ്ടായിരുന്നു. സ്വകാര്യ ബസ് ഉടമകളെ സഹായിക്കാൻ കെ.എസ്.ആർ.ടി.സി കോന്നി, പത്തനംതിട്ട ഡിപ്പോകളിലെ ചില ഉദ്യോഗസ്ഥർ നടത്തുന്ന വഴിവിട്ട നീക്കമാണ് സർവീസ് തുടങ്ങാൻ തടസമായി നിൽക്കുന്നതെന്ന് പരാതിയുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിഷേധത്തില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി : ഡൽഹി പ്രതിഷേധത്തിൽ ചർച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര...

അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തി

0
കണ്ണൂർ: അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയതായി പോലീസ്. ആഭ്യന്തരമന്ത്രിക്ക് എതിരെ...

ഡൽഹി സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ ഇഡ്ഡലിയും സാമ്പാറും ; ആഗസ്റ്റ് 24 മുതൽ നടപ്പിലാക്കും

0
ന്യൂഡൽഹി : ഡൽഹിയിലെ സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ മാറ്റം വരുത്തി...

മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ

0
തിരുവനന്തപുരം: മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകളിലെ ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ...