രാത്രി കാലങ്ങളിൽ സ്ത്രീകൾ ആവശ്യപ്പെടുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് നിർത്താൻ ഗതാഗത വകുപ്പിന്റെ ഉത്തരവ് ; കൂടുതൽ അറിയാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് നിർത്തി കൊടുക്കണമെന്ന് ഗതാഗത വകുപ്പ്. ഇത് സംബന്ധിച്ച ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെയാണ് സ്ത്രീകൾ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിർത്തിക്കൊടുക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. സ്ത്രീകൾക്കൊപ്പം കുട്ടികൾ ഉണ്ടെങ്കിലും ഈ നിബന്ധന ബാധകമാണ്. സുരക്ഷിതമല്ലാത്ത സ്ഥലത്ത് കണ്ടക്ടർമാർ ഇറക്കിവിടുന്നെന്ന പരാതികൾ വ്യാപകമായി ഉയർന്നതോടെയാണ് ഗതാഗത വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

കെഎസ്ആർടിസി ‘മിന്നൽ’ ഒഴികെയുള്ള എല്ലാ സൂപ്പർ ക്ലാസ് ബസുകളും ഇത്തരത്തിൽ നിർത്തി കൊടുക്കണം എന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 2022 ജനുവരിയിൽ തന്നെ ഇത് സംബന്ധിച്ച കർശന നിർദ്ദേശം കെഎസ്ആർടിസി എംഡി നൽകിയിരുന്നെങ്കിലും, പല കണ്ടക്ടർമാരും സ്ത്രീകളെ സ്റ്റോപ്പിൽ തന്നെയാണ് ഇറക്കിവിട്ടിരുന്നത്. ഇത്തരം പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പ്രത്യേക ഉത്തരവിറക്കാൻ മന്ത്രി ആന്റണി രാജു നിർദ്ദേശം നൽകിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...

സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

0
ബിഹാർ: സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ...

ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സർവീസ് നടത്തും

0
കൊച്ചി: ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് അധിക സർവീസ്...